മാളിയേക്കലില്‍ പേപ്പട്ടിയുടെ കടിയേറ്റ രണ്ട് പശുക്കള്‍ ചത്തു

കാളികാവ്: മാളിയേക്കലില്‍ ഏതാനും ദിവസം മുമ്പ് പേപ്പട്ടിയുടെ കടിയേറ്റ പശുക്കളില്‍ രണ്ടെണ്ണം ചത്തു. രണ്ടാഴ്ച മുമ്പാണ് പേപ്പട്ടികള്‍ ഇവിടെ ഏഴോളം പശുക്കളെ കടിച്ച് പരിക്കല്‍പ്പിച്ചത്. ഇതിലെ രണ്ട് പശുക്കള്‍ തിങ്കളാഴ്ചയാണ് ചത്തത്. ജഡം ചോക്കാട് വെറ്ററിനറി ആശുപത്രിയിലെ ഡോ. അന്‍വര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. മാളിയേക്കല്‍, പനമ്പൊയില്‍ പ്രദേശങ്ങളില്‍ പേപ്പട്ടി ശല്യം രൂക്ഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.