ആവശ്യത്തിനാളില്ല; ഇരിക്കപ്പൊറുതിയില്ലാതെ മലപ്പുറത്തെ കെ.എസ്.ഇ.ബി ജീവനക്കാര്‍

മലപ്പുറം: മലപ്പുറം, കോട്ടപ്പടി ഭാഗങ്ങളിലെ വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന മലപ്പുറം ഈസ്റ്റ് സെക്ഷന്‍ ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നാട്ടുകാര്‍ക്കും നിലവിലുള്ള ജീവനക്കാര്‍ക്കും ദുരിതമായി. മിക്ക ജില്ലാതല ഓഫിസുകളും സെക്ഷന്‍െറ പരിധിയിലായതിനാല്‍ വൈദ്യുതി മുടങ്ങിയാല്‍ ഉടന്‍ വിളിയത്തെും. എത്ര ശ്രമിച്ചാലും പരാതികള്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജീവനക്കാര്‍. 16,000ത്തില്‍പരം കണക്ഷനുകളാണ് ഈസ്റ്റ് സെക്ഷനിലുള്ളത്. കൂട്ടിലങ്ങാടി പാലം മുതല്‍ കോട്ടപ്പടി ചത്തെുപാലം വരെയുള്ള ഭാഗങ്ങള്‍ ഈ സെക്ഷന് കീഴിലാണ്. 10,000 കണക്ഷന് 12 ലൈന്മാന്‍ വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. എന്നാല്‍, ഇതിന്‍െറ പകുതിപേര്‍ മാത്രമാണുള്ളത്. ആളില്ലാത്തതിനാല്‍ ഒരു ലൈന്മാനെ തല്‍ക്കാലം കാഷ്യറായി വെച്ചിരിക്കുകയാണ്. ഒരാള്‍ക്ക് രാത്രി ഡ്യൂട്ടിയും. ബാക്കിയുള്ളവരാണ് അവധി ദിനങ്ങളിലും കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത്. മഴ ആരംഭിച്ചതോടെ ലൈനില്‍ തകരാര്‍ പതിവാണ്. എത്ര ജാഗ്രത കാണിച്ചാലും ഇത് പൂര്‍ണമായി പരിഹരിക്കാനാവുന്നില്ല. അതിനാല്‍ ജീവനക്കാര്‍ക്ക് നേരെയുള്ള ആക്ഷേപങ്ങളും ഏറെയാണ്. മസ്ദൂര്‍മാരെ പ്രമോട്ട് ചെയ്ത് ലൈന്‍മാന്‍ ആക്കാവുന്നതാണ്. എന്നാല്‍, മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പ്രമോഷന്‍ ലഭിക്കാത്ത മസ്ദൂര്‍മാര്‍ ഏറെയാണ്. അത്യാവശ്യ ഉപകരണങ്ങളുടെ കുറവും ജീവനക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള കട്ടര്‍ തകരാറിലായിട്ട് മാസങ്ങളായി. ഇതിനാല്‍ ലൈനില്‍ വീണ മരങ്ങള്‍ യഥാസമയം മുറിച്ചുമാറ്റാനാവുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.