മസ്ദൂര്‍ റാങ്ക്ലിസ്റ്റിലുള്‍പ്പെട്ടവരെ അധികൃതര്‍ വട്ടം കറക്കുന്നെന്ന്

മലപ്പുറം: ജില്ലയിലെ മസ്ദൂര്‍ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ അധികൃതര്‍ വട്ടം കറക്കുന്നതായി പരാതി. ജില്ലയില്‍ 200ഓളം മസ്ദൂര്‍ ഒഴിവുകള്‍ ഉണ്ടായിട്ടും 163 എണ്ണം മാത്രമാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തിയത്. തീരദേശ മേഖലയായ പൊന്നാനി ഡിവിഷനില്‍ 15ഉം തിരൂരില്‍ 12ഉം തിരൂരങ്ങാടിയില്‍ രണ്ടും ട്രാന്‍സ്മിഷന്‍ സെക്ഷനുകളില്‍ കുറ്റിപ്പുറത്തും പൊന്നാനിയിലും രണ്ട് വീതവും എടപ്പാളില്‍ ഒന്നും ഒഴിവുകള്‍ നിലവിലുണ്ട്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി വേണമെന്ന് മഞ്ചേരിയില്‍ ചേര്‍ന്ന മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്സ് യോഗം ആവശ്യപ്പെട്ടു. അബൂബക്കര്‍ മൈത്ര, മനാഫ് എടക്കര, മുസ്തഫ കാരകുന്ന്, ബൈജു മലപ്പുറം, ഉമര്‍ കരുവാരകുണ്ട് എന്നിവര്‍ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.