പൂക്കോട്ടുംപാടം: ടൗണിലെ അഴുക്കുചാല്‍ പുനര്‍നിര്‍മാണം പാതി വഴിയിലുപേക്ഷിച്ചതായി പരാതി. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയരികില്‍ അരകിലോ മീറ്ററോളം ദൂരത്തിലാണ് അഴുക്കുചാലുള്ളത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്തതിനാല്‍ മാലിന്യം അടിഞ്ഞു കൂടി ജലമൊഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്നു. 80,000 രൂപ ചെലവഴിച്ചാണ് ശുചീകരണത്തിനു കരാര്‍ നല്‍കിയിരുന്നത്. ശുചീകരണത്തിന്‍െറ ഭാഗമായി മണ്ണുമാന്തി ഉപയോഗിച്ച് നീക്കിയ സ്ളാബുകള്‍ പൂര്‍ണമായും പുന$സ്ഥാപിച്ചിട്ടില്ല. ഭൂരിഭാഗം സ്ളാബുകളും പൊട്ടിയിട്ടുണ്ട്. സ്ളാബുകളില്ലാത്തിടത്ത് തടി കഷണങ്ങളും ടാര്‍ വീപ്പകളുമിട്ടാണ് നാട്ടുകാര്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. പുന$സ്ഥാപിച്ച സ്ളാബുകള്‍ ഉറപ്പിക്കാത്തതും സ്ളാബുകളുടെ ബലക്ഷയവും അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അഴുക്കു ചാല്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടൊപ്പം സുരക്ഷിതത്വമുള്ള സ്ളാബുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.