നിലമ്പൂര്‍: ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിക്കുള്ള ക്ഷീരവകുപ്പിന്‍െറ സഹായം വേണ്ടത്ര കിട്ടിയില്ളെന്ന് പരാതി. ജില്ലാ ക്ഷീരവികസന ഓഫിസ് 250 ഹെക്ടറിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ലഭിച്ചത് 130 ഹെക്ടറിന് മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ക്ഷീര കര്‍ഷകരുടെ വര്‍ധനയുണ്ടായിട്ടും സഹായം കുറവായത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. കഴിഞ്ഞ വര്‍ഷം 190 ഹെക്ടറിനാണ് ജില്ലക്ക് ലഭിച്ചത്. 20 സെന്‍റിന് മുകളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് സഹായം ലഭിക്കുന്നത്. 20 സെന്‍റ് കൃഷി ചെയ്യുന്ന കര്‍ഷകന് പുല്‍കൊടി സൗജന്യമായി നല്‍കും. കൂടുതല്‍ കൃഷി ചെയ്യുന്ന കര്‍ഷകന് കൃഷിച്ചെലവിന്‍െറ 50 ശതമാനം സബ്സിഡി നല്‍കും. സെന്‍റിന് 54 രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. പുല്‍ കൃഷിക്ക് ജില്ലക്ക് കൂടുതല്‍ സഹായം നല്‍കുമെന്ന് ക്ഷീരവികസന വകുപ്പ് പറയുന്നുണ്ടെങ്കിലും കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പ് പുല്‍കൊടി ലഭിക്കണം. കഴിഞ്ഞ വര്‍ഷം മേയ് അവസാനത്തോടെ ഇത് ലഭിച്ചിരുന്നു. ഈ വര്‍ഷം ജൂണ്‍ ആദ്യവാരത്തോടെയാണ് സഹായധനം അനുവദിച്ച അറിയിപ്പ് വന്നത്. എറണാകുളത്തെ സംഘം ഫാമുകളില്‍ നിന്നും സ്വകാര്യ ഫാമുകളില്‍ നിന്നുമാണ് കൃഷിക്കാവശ്യമായ പുല്‍കൊടി കൊണ്ടുവരുന്നത്. ജൂണ്‍ 15നുള്ളില്‍ ഇത് ലഭിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.