നിലമ്പൂര്‍: അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരം റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് നടപടി സ്വീകരിക്കാത്തത് ചുരം വഴിയുള്ള വാഹനയാത്ര ദുരിതമാക്കുന്നു. ചുരം റോഡിലേക്ക് മുളംകൂട്ടങ്ങളും മരങ്ങളും വീണുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ വര്‍ഷവും ജൂണ്‍ ആദ്യവാരം തന്നെ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ കരാറുകാരെ ചുമതലപ്പെടുത്താറുണ്ട്. മണ്‍സൂണ്‍ കഴിയുന്നതുവരെ ആറുമാസത്തേക്കാണ് ഇവര്‍ക്ക് ചുമതല നല്‍കാറുള്ളത്. എന്നാല്‍, ജൂണ്‍ പകുതിയാവാറായിട്ടും ഇതിനുള്ള നടപടിയുണ്ടായിട്ടില്ല. ചുരത്തില്‍ റോഡ് നവീകരണ പ്രവൃത്തിയിലുള്ളവര്‍ക്ക് തടസ്സങ്ങള്‍ മാറ്റാനുള്ള താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍, മഴ ശക്തമായതോടെ നവീകരണ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. ചുരം തുടങ്ങുന്ന ആനമറി മുതല്‍ തമിഴ്നാട് അതിര്‍ത്തിവരെയുള്ള റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ കഴിഞ്ഞവര്‍ഷം അഞ്ചുലക്ഷം രൂപക്കാണ് സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കിയിരുന്നത്. ആനമറി മുതല്‍ താഴെ നാടുകാണി വരെയുള്ള റോഡിന്‍െറ ഭാഗങ്ങള്‍ വനപ്രദേശമാണ്. ചെറുതായി മഴയുണ്ടായാല്‍ പോലും റോഡിലേക്ക് മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടും. ഇതുമൂലം യാത്രക്കാര്‍ കുടുങ്ങുന്നത് മണിക്കൂറുകളോളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.