കണ്ണൂര്‍: ദലിതര്‍ക്കെതിരെ നടക്കുന്ന അതിക്രമ കേസുകളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള പട്ടികജന സമാജം ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു. മേയ് 27നാണ് സമരം തുടങ്ങിയത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ കുറ്റവാളികള്‍ കൂട്ടത്തോടെ രക്ഷപ്പെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുക, ദലിതരുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സുനിലിന്‍െറ ആരോഗ്യനില മോശമായതിനാല്‍ തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ സ്വദേശിനി ചിത്രലേഖ സമരം തുടങ്ങിയെങ്കിലും ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യം അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ആദിവാസികള്‍ക്ക് എതിരായ കേസുകളില്‍ സൗജന്യ വൈദ്യ സഹായം ലഭ്യമാക്കാനും അക്രമങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത കേസുകള്‍ പുന$പരിശോധിക്കാനും ധാരണയായി. എസ്.പി. ഉണ്ണിരാജനും സമരക്കാരെ പ്രതിനിധാനം ചെയ്ത് എം. ഗീതാനന്ദന്‍, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.