മലപ്പുറം: ലോകകപ്പിന്‍െറ ആവേശം അലയടിച്ചുയര്‍ന്ന റോഡ്ഷോ കളിക്കമ്പക്കാരുടെ മനംനിറച്ചു. ലോകകപ്പില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ടീമുകളുടെ ജഴ്സിയണിഞ്ഞ ആരാധകരും അവരുടെ കൊടിയടയാളങ്ങളുമായാണ് മലപ്പുറം കൂട്ടായ്മ ഞായറാഴ്ച വൈകീട്ട് കുന്നുമ്മലില്‍ സംഘടിപ്പിച്ച റോഡ്ഷോയില്‍ അണിനിരന്നത്. ബ്രസീല്‍ ആരാധകരായ വേങ്ങരയിലെ മുസ്തഫ തന്‍െറ ഇന്നോവ കാര്‍ ബ്രസീലിന്‍െറ കൊടിയുടെ രൂപം കാറില്‍ പെയിന്‍റടിച്ചാണ് റോഡ്ഷോയില്‍ അണിചേര്‍ന്നത്. കൊട്ടും കുരവയും നൃത്തച്ചുവടുകളുമായി എം.എസ്.പി പരിസരത്തുനിന്നാരംഭിച്ച് കുന്നുമ്മല്‍ റൗണ്ട് ചുറ്റി ടൗണ്‍ഹാള്‍ മുറ്റത്ത് സമാപിച്ചു. അട്ടപ്പാടിയിലെ നെട്ടിച്ചാടി സംഘത്തിന്‍െറ വാദ്യമേളം റോഡ്ഷോക്ക് ഹരംപകര്‍ന്നു. ടൗണ്‍ഹാള്‍ മുറ്റത്ത് നടന്ന സമ്മാനദാന ചടങ്ങില്‍ ലോകകപ്പിന്‍െറ പന്ത് ജില്ലയിലെത്തിച്ച നാഷനല്‍ സ്പോര്‍ട്സ് എം.ഡി മുസ്തഫയെ ആദരിച്ചു. റോഡ്ഷോയിലെ മികച്ച പ്രകടനത്തിന് മുസ്തഫ വേങ്ങര, നാസര്‍, ആദ്യകാല കളിക്കാരന്‍ അബ്ദുസ്സമദ് തുടങ്ങിയവരെ ആദരിച്ചു. ഫുട്ബാള്‍ ഗാനമേളയോടെയായിരുന്നു സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.