ചങ്ങനാശേരി: നഗരസഭ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ എല്ലാവാര്‍ഡുകളിലും മഴക്കാല രോഗപ്രതിരോധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഭവനസന്ദര്‍ശന പരിപാടി നടത്തും. ചൊവ്വാഴ്ച 37 വാര്‍ഡുകളിലും കൗണ്‍സിലര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍-ഹെല്‍പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഭവനസന്ദര്‍ശനം നടത്തുന്നത്. രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പുകളും നടത്തും. ആരോഗ്യവകുപ്പ് സന്നദ്ധ പ്രവര്‍ത്തകര്‍, ജനറല്‍ ആശുപത്രി, ആയുര്‍വേദ ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ സഹകരണവും ലഭ്യമാക്കും. നഗരസഭ അധ്യക്ഷ സ്മിത ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മാത്യൂസ് ജോര്‍ജ്, റാണി വിനോദ്, ഗീത അജി, എം.എച്ച്. ഹനീഫ, ജി. സുരേഷ് ബാബു, സന്ധ്യ മനോജ്, കൃഷ്ണകുമാരി രാജശേഖരന്‍, കെ.എം. നജിയ, ഉഷ മുഹമ്മദ് ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.