ചങ്ങനാശേരി: മേഖലയില്‍ രാപകല്‍ വൈദ്യുതി മുടക്കം പതിവാകുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം മണിക്കൂറോളമാണ് മുടങ്ങിയത്. മഴക്ക് മുന്നോടിയായി ഉണ്ടായ കാറ്റില്‍ തൃക്കൊടിത്താനം ഭാഗത്ത് മരം കടപുഴകി 11 കെവി ലൈനില്‍ വീണതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി പുന$സ്ഥാപിക്കാന്‍ കഴിയാതിരുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായി. സെന്‍ട്രല്‍ ജങ്ഷന്‍ ഉള്‍പ്പെടുന്ന നഗരത്തിന്‍െറ ഒരു ഭാഗം, മാര്‍ക്കറ്റ്, പറാല്‍, കുമരങ്കരി, വാലടി, കുട്ടംപേരൂര്‍ ഭാഗം, നീലംപേരൂര്‍, ഈര, ചക്കച്ചംപാക്ക തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി മുടക്കം പതിവായത്. തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കം വ്യാപാര-വാണിജ്യ മേഖലകള്‍ക്കും ദുരിതമായി. റസ്റ്റാറന്‍റുകള്‍, കൂള്‍ബാര്‍, ബേക്കറി, ഫ്രൂട്ട്സ്റ്റാള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ ഉല്‍പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണെ് വ്യാപാരികളും പറഞ്ഞു. കുന്നുംപുറം, കോട്ടമുറി, നാല്‍ക്കവല, മുക്കാട്ടുപടി, പായിപ്പാട് ജങ്ഷന്‍, നാലുകോടി, പുത്തന്‍കാവ്, മാമ്മൂട്, മാന്നില, ഇല്ലിമൂട് തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി സ്ഥിരമായി മുടങ്ങാറുണ്ടെന്നു പരാതിയുയര്‍ന്നു. അധികൃതരെ ബന്ധപ്പെട്ടാലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.