കഞ്ഞിക്കുഴിയില്‍ വാകമരം കടപുഴകി

കോട്ടയം: കഞ്ഞിക്കുഴിയില്‍ വാകമരം കടപുഴകി കെ.കെ.റോഡില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് കൂറ്റന്‍ മരം വീണത്. കഞ്ഞിക്കുഴി ജംങ്ഷനില്‍ ഭവനനിര്‍മാണ ബോര്‍ഡ് ഓഫിസിന് മുന്നില്‍ റോഡരികില്‍ നിന്ന തണല്‍ വൃക്ഷം റോഡിലേക്ക് വീഴുകയായിരുന്നു. സാധാരണ നിരവധി വാഹനങ്ങളും യാത്രക്കാരും വൃക്ഷത്തണലില്‍ ഉണ്ടാകുമായിരുന്നു. രാത്രിയായതിനാല്‍ അപകടം ഒഴിവായി. മഴയില്‍ ചുവട്ടിലെ മണ്ണ് ഒലിച്ച് വേരിളകിയതാണ് ഏറെ പഴക്കമുള്ള മരം മറിഞ്ഞു വീഴാന്‍ കാരണം. പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. 15 മിനിറ്റോളം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. അഗ്നിശമനസേനയെത്തി മരം മുറിച്ചുമാറ്റിയാണ് തടസ്സം നീക്കിയത്. അസി. സ്റ്റേഷന്‍ ഓഫിസര്‍ ജയദേവന്‍, വി. ഷാബു, കുര്യന്‍, സജിത് ,സിജിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.