പരിസ്ഥിതി ദിനാചരണം നടത്തി

റാന്നി: പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച അവബോധത്തിലൂടെ മാത്രമെ പരിസ്ഥിതി സംരക്ഷണം യാഥാര്‍ഥ്യമാകൂവെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി. സോമരാജന്‍ പറഞ്ഞു. റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, റാന്നി ബാര്‍ അസോസിയേഷന്‍, വനം വന്യജീവി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെ.പി. സുഭാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ്, റാന്നി മുന്‍സിഫ് അമ്പിളി ചന്ദ്രന്‍, അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ആര്‍. അനില്‍ കുമാര്‍, അഡ്വക്കറ്റ് ക്ളര്‍ക്ക്സ് അസോസിയേഷന്‍ റാന്നി യൂനിറ്റ് സെക്രട്ടറി പി.വി. സോമരാജന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കെ. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. അടൂര്‍: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. പരിസര ശുചീകരണം, പരിസ്ഥിതി ക്വിസ് എന്നിവ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീലത രമേശ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. മീരാസാഹിബ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല കൗണ്‍സില്‍ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍, ഹനീഫ മേലേതില്‍, ജയരാജ്, ഹിഷാം, വൃന്ദ എന്നിവര്‍ സംസാരിച്ചു. അടൂര്‍: നെഹ്റു യുവകേന്ദ്ര, സ്വരാജ് യൂത്ത് ക്ളബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണം ആലുംമൂട് കെ.വി.യു.പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീലത രമേശ് ഉദ്ഘാടനം ചെയ്തു. ക്ളബ് വൈസ് പ്രസിഡന്‍റ് എസ്. നജീബ് അധ്യക്ഷത വഹിച്ചു. യുവകേന്ദ്ര പ്രതിനിധി രാഹുല്‍ കൈതക്കല്‍, മലര്‍വാടി ക്ളബ് പ്രസിഡന്‍റ് അരുണ്‍, കെ.എസ്. ജയരാജ്, ലക്ഷ്മിരാജ്, വി.എസ്. വന്ദന, ബസിം സംസാരിച്ചു. റാന്നി: സെന്‍റ് തോമസ് കോളജ് ഫിസിക്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു. കാമ്പസില്‍ മരങ്ങള്‍ നടുന്നതിന്‍െറ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. എബ്രഹാം വി. കുര്യാക്കോസ് നിര്‍വഹിച്ചു. അധ്യാപകരായ നാന്‍സി ജേക്കബ്, ഡോ. എം.കെ. സുരേഷ്, ബിനി ബി. നായര്‍, മെറിന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. റാന്നി: ഡി.വൈ.എഫ്.ഐ അങ്ങാടി മേഖല കമ്മിറ്റി കരിംകുറ്റി സെന്‍റ് തോമസ് എല്‍.പി സ്കൂളില്‍ നടത്തിയ പരിപാടി ക്രിസ്തോസ് മാര്‍ത്തോമ ഇടവക വികാരി ഡോ. കെ.എ. എബ്രഹാം വാര്‍ഡ് അംഗം ഐഷ തോമസിന് വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്തു. സുരേഷ് ജോസ് അധ്യക്ഷത വഹിച്ചു. വത്സകുമാര്‍, പി.ഇ. സലാഹുദ്ദീന്‍, ലളിത തോമസ്, ഡെന്നി വര്‍ഗീസ് സണ്ണി, എന്‍. മന്‍സൂണ്‍, ലിനോജ് ജോസഫ്, ജിതിന്‍ വിജയന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.