വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍-തേങ്ങാക്കല്‍ റോഡ് അറ്റകുറ്റപ്പണി നടത്താത്തില്‍ പ്രതിഷേധിച്ച് പാറമട നിവാസികള്‍ റോഡ് ഉപരോധിച്ചു. പശുമല ജങ്ഷന്‍ മുതല്‍ ഒരു കിലോമീറ്ററോളം ടാറിങ് നടത്താനായി മെറ്റലിട്ടെങ്കിലും പാതിവഴിയില്‍ ടാറിങ് നിര്‍ത്തി. ബാക്കി ഭാഗത്ത് മണ്ണിട്ട് നികത്തി. മഴക്കാലം ആരംഭിച്ചതോടെ റോഡില്‍ ചളി നിറഞ്ഞു. നടന്നുപോകുന്നവരും ഇരുചക്ര വാഹനങ്ങളിലെത്തുന്നവരും സ്ഥിരമായി അപകടത്തിപ്പെടുന്നു. പാറമട ജങ്ഷനിലെ യുവാക്കളുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. യുവാക്കളോടൊപ്പം പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളും ചേര്‍ന്നതോടെ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉപരോധക്കാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫിസ് ഉപരോധമടക്കം സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.