മഞ്ചേരി: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി രാധ കൊലചെയ്യപ്പെട്ട കേസ് വിചാരണക്കായി നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതി മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയിലേക്കയച്ചു. കേസിന്‍െറ രേഖകളുടെ പകര്‍പ്പ്, സാക്ഷിമൊഴികളുടെ പകര്‍പ്പ് എന്നിവ സ്പെഷല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ. പി.ജി. മാത്യുവിന് കൈമാറാനാണ് ഉത്തരവ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ പേഴ്സനല്‍ സ്റ്റാഫായിരുന്ന നിലമ്പൂര്‍ എല്‍.ഐ.സി റോഡില്‍ ബിജിന നിവാസില്‍ ബി. ബിജു, പൂക്കോട്ടുംപാടം ചുള്ളിയോട് ഉണ്ണികുളം കുന്നശേരി ഷംസുദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ക്രിമിനല്‍ നടപടിച്ചട്ടം 207 വകുപ്പ് പ്രകാരമാണ് കേസ് ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയത്. ദ്രുതഗതിയില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2047 പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം നല്‍കിയിരുന്നു. കേസ് മാറ്റുന്നതിന്‍െറ ഭാഗമായി പ്രതികളെ നിലമ്പൂര്‍ മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കോഴിക്കോട് ജില്ലാ ജയിലിലാണ്. ജയിലിലായതിനാല്‍ വിചാരണ നടപടി വേഗത്തില്‍ തീര്‍ക്കണമെന്ന് സ്പെഷല്‍ പബ്ളിക് പ്രൊസിക്യൂട്ടര്‍ അഡ്വ. പി.ജെ. മാത്യു കോടതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.