അത്തോളി: മത്സ്യക്കച്ചവടം നടത്തുന്ന സുജനനും ഭാര്യ സജിതക്കും രണ്ടാമത്തെ പ്രസവത്തില്‍ പിറന്ന മൂന്ന് ആണ്‍മക്കളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഉദ്വേഗം നിറഞ്ഞതായിരുന്നു. മക്കള്‍ വിവേക്, വിനായക്, വിശൈ്വക് എന്നിവര്‍ പഠിത്തത്തില്‍ മിടുക്കന്മാര്‍തന്നെ. എന്നാല്‍, പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ വിനായകിനും വിവേകിനും എല്ലാ വിഷയത്തിലും എ പ്ളസ് കിട്ടി. സ്കൂളില്‍ മോഡല്‍ പരീക്ഷയില്‍ മുഴുവന്‍ എ പ്ളസ് നേടിയ വിശൈ്വകിന് ഒരു വിഷയത്തില്‍ എ പ്ളസ് നഷ്ടപ്പെട്ടു. മൂല്യനിര്‍ണയത്തിനപേക്ഷിച്ചു. കഴിഞ്ഞദിവസം ഫലം പുറത്തുവന്നതോടെ എല്ലാ വിഷയത്തിലും വിശൈ്വകിനും എ പ്ളസ് കിട്ടി. ഇതോടെ ഉള്ള്യേരി ഗ്രാമപഞ്ചായത്തില്‍ കുന്നത്തറയിലെ പുതിയോട്ടില്‍ വീട്ടില്‍ സന്തോഷം അലതല്ലി. കുടുംബത്തോടൊപ്പം നാട്ടുകാരും ആഹ്ളാദത്തില്‍ പങ്കുചേര്‍ന്നു. പിന്നീട് അനുമോദനങ്ങളുടെ ഉത്സവമായി. ഒന്നു മുതല്‍ നാലുവരെ കുന്നത്തറ എ.എം.എല്‍.പി, അഞ്ച് മുതല്‍ ഏഴുവരെ മൊടക്കല്ലൂര്‍ എ.യു.പി, എട്ട് മുതല്‍ പത്തുവരെ സാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് മൂവരും പഠിച്ചത്. മൂന്നു പേര്‍ക്കും സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കാനാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.