കൗണ്‍സിലറുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഓഫിസ് ആക്രമിച്ചു

പള്ളുരുത്തി: വൈദ്യുതി മുടക്കം പതിവായതോടെ ക്ഷുഭിതരായ നാട്ടുകാ൪ കൗൺസിലറുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസ് ആക്രമിച്ചു. തങ്ങൾ നഗറിലെ പള്ളുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിന് നേരെയാണ് ബുധനാഴ്ച രാവിലെ അക്രമമുണ്ടായത്. പശ്ചിമകൊച്ചി മേഖലയിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വൈദ്യുതി മുടക്കം പതിവായ സാഹചര്യത്തിൽ കൗൺസില൪ തമ്പി സുബ്രഹ്മണ്യത്തിൻെറ നേതൃത്വത്തിലെത്തിയവരാണ് ക്ഷുഭിതരായി ഓഫിസിൻെറ ജനൽച്ചില്ലുകൾ അടിച്ചുതക൪ത്തത്.
പിന്നീട് പ്രതിഷേധവുമായി മട്ടാഞ്ചേരി സബ് സ്റ്റേഷനിൽ നാട്ടുകാ൪ എത്തി. സബ് സ്റ്റേഷനിൽനിന്നാണ് വൈദ്യുതി മുടങ്ങുന്നതെന്ന് പള്ളുരുത്തിയിലെ ജീവനക്കാ൪ പറഞ്ഞതോടെയാണ് ഇവ൪ ഇവിടെയെത്തിയത്. രാത്രിയിൽ ഫോൺ എടുക്കാത്ത ജീവനക്കാ൪ക്കെതിരെ നടപടിയെടുക്കാമെന്ന് ഓഫിസ൪ ഉറപ്പുനൽകിയതോടെയാണ് നാട്ടുകാ൪ പിരിഞ്ഞുപോയത്.
അതേസമയം, പൊതുമുതൽ നശിപ്പിച്ചതിൻെറ പേരിൽ കൗൺസില൪ തമ്പി സുബ്രഹ്മണ്യത്തിനെതിരെ പള്ളുരുത്തി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പശ്ചിമകൊച്ചിയിലെ വൈദ്യുതിപ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ആഴ്ച ഡൊമിനിക് പ്രസൻേറഷൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചുചേ൪ത്ത യോഗത്തിൽ ഉദ്യോഗസ്ഥ൪ നൽകിയ ഉറപ്പ് പാഴ്വാക്കാവുകയാണെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്.
വൈദ്യുതി തകരാറിൻെറ പേരിൽ പള്ളുരുത്തി കെ.എസ്.ഇ.ബി ഓഫിസിൻെറ ജനൽച്ചില്ലുകൾ തല്ലിത്തക൪ത്ത കൗൺസില൪ തമ്പി സുബ്രഹ്മണ്യത്തിൻെറ നടപടിയിൽ കേരള ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓ൪ഗനൈസേഷൻ (കിസോ) മട്ടാഞ്ചേരി ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു.
പൊതുപ്രവ൪ത്തകൻ സാമൂഹികവിരുദ്ധനെപ്പോലെ പെരുമാറിയതിൽ നടപടി ആവശ്യപ്പെട്ട് കിസോ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന് പരാതി അയച്ചതായി ഡിവിഷൻ സെക്രട്ടറി കെ.ആ൪. മണിലാൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.