ശ്രീലങ്കയുടെ പരമ്പര നേട്ടത്തിന് വിവാദത്തിന്‍െറ റണ്ണൗട്ട്

എജ്ബാസ്റ്റൻ: വിവാദം നിറം കെടുത്തിയ മത്സരത്തിനൊടുവിൽ ഇംഗ്ളണ്ടിനെതിരെ ശ്രീലങ്കക്ക് ഏകദിന പരമ്പര ജയം.  അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ വിജയികളെ നിശ്ചയിച്ച അവസാന മത്സരമാണ് വിവാദത്തിൽ. കളിയിൽ ആറു വിക്കറ്റിൻെറ ജയവുമായി പരമ്പര സ്വന്തമാക്കിയ ശ്രീലങ്കയാണ് പ്രതിസ്ഥാനത്ത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ടിൻെറ ജോസ് ബട്ലറിൻെറ പുറത്താകലാണ് ക്രിക്കറ്റ് ലോകത്തെ രണ്ടു തട്ടിലാക്കിയ പുതിയ വിവാദത്തിനു കാരണം. 44ാം ഓവറിൻെറ രണ്ടാം പന്തിൽ സ്പിന്ന൪ സചിത്ര സേനാനായകെ ബൗൾ ചെയ്യാൻ തുടങ്ങവെ നോൺ സ്ട്രൈക്ക൪ എൻഡിലായിരുന്ന ബട്ല൪ ക്രീസ് വിട്ടിറങ്ങി നടന്നു. തുട൪ന്ന്,  സേനാനായകെ അതേ എൻഡിലെ ബെയ്ൽസ് വീഴ്ത്തി ബട്ലറെ റണ്ണൗട്ടാക്കി. സേനാനായകെ വിക്കറ്റിനായി അപ്പീൽ ചെയ്തതിനു ശേഷം, ശ്രീലങ്കൻ ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസിന് പുന൪വിചാരത്തിന് അവസരം നൽകിയെങ്കിലും ടീം ആവശ്യത്തിൽ ഉറച്ചുനിന്നു. തുട൪ന്ന്, നിയമപ്രകാരം അമ്പയ൪ ഒൗട്ട് അനുവദിച്ചു.  സംശയകരമായ ബൗളിങ് ആക്ഷൻെറ പേരിൽ ഇംഗ്ളണ്ട് പരാതി ഉന്നയിച്ച താരമാണ് സേനാനായകെ. 
മത്സരത്തിൽ ഇംഗ്ളണ്ട് ഉയ൪ത്തിയ 220 റൺസിൻെറ വിജയലക്ഷ്യം ജയവ൪ധനെയുടെയും(53) ലാഹിരു തിരിമന്നെയുടെയും(60) മികച്ച ബാറ്റിങ്ങിൻെറ ബലത്തിലാണ് ശ്രീലങ്ക കീഴടക്കിയത്. മൂന്നാം ജയത്തോടെ പരമ്പരയും ലങ്കക്ക് സ്വന്തമായി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.