ചെറുതോണി: മുരിക്കാശേരിയില്‍ മാലിന്യം കുന്നുകൂടുന്നു. നിക്ഷേപിക്കാന്‍ സ്ഥലമില്ലാതെ വ്യാപാരികളും താമസക്കാരും വലയുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അഞ്ചുവര്‍ഷം മുമ്പുവരെ ടൗണിന്‍െറ പ്രധാന ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് 12 സ്ഥലങ്ങളില്‍ വേസ്റ്റ് ബോക്സ് സ്ഥാപിച്ചിരുന്നു. ആഴ്ചതോറും പഞ്ചായത്ത് ഇവ മാറ്റിക്കൊണ്ടിരുന്നു. ഇവ ഇല്ലാതായതോടെ ഇപ്പോള്‍ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം വഴിവക്കിലും റോഡിലും ഓടകളിലും രാത്രി കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണ്. സമീപ പ്രദേശങ്ങളിലുള്ള എല്ലാ ടൗണുകളിലും വേസ്റ്റ് ബോക്സുകളോ പൊതു ഡമ്പിങ് പിറ്റുകളോ ഉണ്ട്. ഇവ ശേഖരിക്കാന്‍ ജീവനക്കാരും കൊണ്ടുപോകാന്‍ വാഹനങ്ങളുമുണ്ട്. വാത്തിക്കുടി പഞ്ചായത്തില്‍ മാത്രം ഈ സംവിധാനമില്ല. മാലിന്യം നിക്ഷേപിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കാതെ ആരോഗ്യവകുപ്പ് അധികൃതരെക്കൊണ്ട് വ്യാപാരികളെ പീഡിപ്പിക്കുന്ന നയമാണ് പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ തീരുമാനിച്ചു. പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ളോക് കമ്മിറ്റി ജനറല്‍ സെക്രട്ടറി മാത്യു മലേപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റോബര്‍ട്ട് കണ്ണന്‍ചിറ, ട്രഷറര്‍ ബിറ്റാജ് പ്രഭാകര്‍, വൈസ് പ്രസിഡന്‍റുമാരായ ഷാഹുല്‍ മേച്ചേരി, ജിമ്മി സെബാസ്റ്റ്യന്‍, ടി.എന്‍. ലെനിന്‍, വിജയകുമാരി ചന്ദ്രന്‍, സജീവ് കൊറ്റിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.