കണ്ണൂര്‍: ഉപരി പഠനം ആഗ്രഹിക്കുന്നവരും തൊഴില്‍ തേടുന്നവരും സര്‍ക്കാരില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള. നാഷനല്‍ എംപ്ളോയ്മെന്‍റ് സര്‍വീസ്, ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, ജില്ലാ ലൈബ്രറി എന്നിവയുടെ ആഭിമുഖയത്തില്‍ ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗ നിര്‍ദേശ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ എംപ്ളോയ്മെന്‍റ് ഓഫിസര്‍ സി.വി. വത്സന്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍, ജൂനിയര്‍ എംപ്ളോയ്മെന്‍റ് ഓഫിസര്‍ കെ.വി. രമേശന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ തൊഴില്‍ സാധ്യതകളെ കുറിച്ച് പ്രശാന്ത് മോഹനനും, ഉപരി പഠന കോഴ്സുകളെക്കുറിച്ച് വൊക്കേഷനല്‍ ഗൈഡന്‍സ് എംപ്ളോയ്മെന്‍റ് ഓഫിസര്‍ കെ. രമാവതിയും ക്ളാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.