അങ്കണവാടി വര്‍ക്കര്‍,ഹെല്‍പര്‍ തസ്തികകളിലെ ഒഴിവില്‍ അപേക്ഷിക്കാം

ആലപ്പുഴ: അമ്പലപ്പുഴ ഐ.സി.ഡി.എസ് പ്രോജക്ടിലെ അങ്കണവാടികളില്‍ നിലവിലുള്ളതും റാങ്ക് ലിസ്റ്റ് നിലവിലുള്ള കാലയളവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍,ഹെല്‍പര്‍ തസ്തികകളിലെ ഒഴിവില്‍ നിയമിക്കപ്പെടുന്നതിന് അപേക്ഷിക്കാം. അമ്പലപ്പുഴ ബ്ളോക് പ്രദേശവാസികളും 2014 ജൂണ്‍ ഒന്നിന് 18നും 46നും മധ്യേ പ്രായമുള്ളവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി/തത്തുല്യയോഗ്യതയുള്ളവരായിരിക്കണം. ഹെല്‍പര്‍ തസ്തികക്ക് എഴുത്തും വായനയും അറിഞ്ഞാല്‍ മതി. എസ്.എസ്.എല്‍.സി ജയിച്ചവര്‍ ഹെല്‍പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പാടില്ല. എസ്.എസ്.എല്‍.സി ജയിച്ച പട്ടികജാതി/വര്‍ഗക്കാരുടെ അഭാവത്തില്‍ തോറ്റവരെയും വര്‍ക്കര്‍ തസ്തികയിലേക്ക് പരിഗണിക്കും. അങ്കണവാടി കേന്ദ്രങ്ങളില്‍ താല്‍ക്കാലിക വര്‍ക്കര്‍/ഹെല്‍പര്‍ ആയി ജോലി ചെയ്തിട്ടുള്ളവര്‍ക്ക് 46 വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ താല്‍ക്കാലിക സേവനം അനുഷ്ഠിച്ച അത്രയും കാലം (പരമാവധി മൂന്നുവര്‍ഷം എന്ന നിബന്ധനക്കു വിധേയമായി) വയസ്സിളവ് അനുവദിക്കും. അപേക്ഷഫോറത്തിന്‍െറ മാതൃക അമ്പലപ്പുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസില്‍ ലഭിക്കും. അപേക്ഷ ശിശുവികസനപദ്ധതി ഓഫിസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസ്, അമ്പലപ്പുഴ, സനാതനപുരം പി.ഒ, ആലപ്പുഴ 688 003 വിലാസത്തില്‍ ജൂണ്‍ 18നകം നല്‍കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും താമസസ്ഥലം തെളിയിക്കുന്നതിന് അപേക്ഷകയുടെ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡിന്‍െറയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ താമസസ്ഥലം തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍നിന്നുള്ള സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.