ഹരിപ്പാട്: കുടിശ്ശിക പണം ഉടന്‍ കിട്ടണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ പണിനിര്‍ത്തി സമരം തുടങ്ങിയതോടെ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്ത് പ്രദേശങ്ങളിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. തീരദേശമുള്‍പ്പെടെ പഞ്ചായത്തുകളിലെ പല വാര്‍ഡിലും കുടിവെള്ളവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. തകരാറിലായ മോട്ടോറുകളുടെ കേട് പരിഹരിക്കുക, ജലവിതരണ കുഴലുകളിലെ ചോര്‍ച്ച പരിഹരിക്കുക തുടങ്ങിയ ജോലികളാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. ചെറുതന, നാലുകെട്ടുംകവല എന്നിവിടങ്ങളിലെ മോട്ടോറുകള്‍ കേടായത് നന്നാക്കിയിട്ടില്ല. കുമാരപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ പല ഭാഗത്തും പൈപ്പുകളിലെ ചോര്‍ച്ച പരിഹരിക്കപ്പെട്ടിട്ടില്ല. കുടിവെള്ളം കിട്ടാനില്ലെന്ന പരാതിയുമായി വാട്ടര്‍ അതോറിറ്റിയെ സമീപിക്കുന്ന നാട്ടുകാരുടെ മുന്നില്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയാണ്. സ്കൂള്‍ സീസണായതോടെ വിവിധ ആവശ്യങ്ങള്‍ക്ക് കുടിവെള്ളം അത്യാവശ്യമായിരിക്കെയാണ് ദുരിതം. കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസമാണ് കരാറുകാരുടെ യൂനിയന്‍ പണി നിര്‍ത്തി സമരം നടത്താന്‍ തീരുമാനമായത്. സംസ്ഥാനതലത്തിലെ തീരുമാനം വാട്ടര്‍ അതോറിറ്റി ഹരിപ്പാട് ഡിവിഷന്‍െറ കീഴിലും ബാധകമാണെന്ന് കരാറുകാരുടെ സംഘടനനേതാക്കള്‍ പറഞ്ഞു. ഡിവിഷന്‍െറ കീഴില്‍ 10 കരാറുകാരാണുള്ളത്. ഒന്നരക്കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.