ഒരുമാസം ഊര്‍ജിത മഴക്കാല രോഗനിയന്ത്രണ യജ്ഞം

കല്‍പറ്റ: ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, കേരള വെറ്ററിനറി സര്‍വകലാശാല, മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീര സഹകരണ സംഘങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഊര്‍ജിത മഴക്കാല രോഗ നിയന്ത്രണ യജ്ഞം സംഘടിപ്പിക്കുന്നു. പരിപാടി ഒരുമാസം നീണ്ടുനില്‍ക്കും. ഇതിന്‍െറ ഭാഗമായി ക്ഷീരസംഘം-പാല്‍ സംഭരണ കേന്ദ്രങ്ങള്‍ ശുചീകരണം, ക്ഷീര കര്‍ഷക ഭവന സന്ദര്‍ശനം, ബോധവത്കരണ ക്ളാസുകള്‍, ഉണക്കുദിനാചരണം, ജലസ്രോതസ്സുകളുടെ അണുനശീകരണം തുടങ്ങിയവ നടത്തും. വാര്‍ഡുതല ആരോഗ്യ-ശുചിത്വ സമിതിയുമായി സഹകരിച്ചാണ് കാമ്പയിന്‍ നടത്തുന്നത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. എലിപ്പനി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യമായി പ്രതിരോധ മരുന്നുകള്‍ ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യും. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഒരു വര്‍ഷം ‘സുസ്ഥിത 2030’ ന്‍െറ ഭാഗമായി നടത്തിയ ആരോഗ്യ-ശുചിത്വ യജ്ഞം വിജയകരമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.