പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിന് സ്ഥിരം സംവിധാനമൊരുക്കി ഗ്രാമം

കുറ്റിക്കാട്ടൂര്‍: മഴക്കാലപൂര്‍വ ശുചീകരണത്തിന്‍െറ ഭാഗമായുള്ള പ്രത്യേക കാമ്പയിന് പകരം പ്ളാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് സ്ഥിരം സംവിധാനമൊരുക്കി ഒരു ഗ്രാമം. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ സമ്പൂര്‍ണ പ്ളാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കും. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പ്ളാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനുള്ള വലിയ സഞ്ചി സ്ഥാപിച്ചു. ഇവയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ പ്രത്യേക കാര്‍ഡും വീട്ടുകാര്‍ക്ക് നല്‍കി. സഞ്ചി നിറഞ്ഞുകഴിഞ്ഞാല്‍ പദ്ധതി കണ്‍വീനറെ ഫോണില്‍ വിവരമറിയിക്കണം. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ എത്തി സഞ്ചി മാറ്റി പുതിയ സഞ്ചി നല്‍കും. വീടുകളില്‍നിന്ന് ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം റീ സൈക്ളിങ് യൂനിറ്റിന് കൈമാറും. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. പി.കെ. ഷറഫുദ്ദീന്‍ പദ്ധതി വിശദീകരിച്ചു. പൊതാത്ത് മുഹമ്മദ് ഹാജി, സി.എം. സദാശിവന്‍, കുന്നുമ്മല്‍ സുലൈഖ, സീമ ഹരീഷ്, സിറാജുദ്ദീന്‍, കെ. അബ്ദുറഹ്മാന്‍, എ. മുഹമ്മദ് കുഞ്ഞ്, എം.കെ. ഹസന്‍കുട്ടി, പേരാട്ട് സുലൈമാന്‍, എന്‍. ഇന്ദിര, കെ. ആസ്യ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.