കളമശേരി: എച്ച്.എം.ടി റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ഹൈകോടതി വിധി വന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും കളമശേരി നഗരസഭ മൗനത്തില്‍. 2012 നവംബര്‍ 12 നാണ് എച്ച്.എം.ടി ജങ്ഷനിലെ കച്ചവടക്കാരനായ അബ്ദുല്‍ കരീമിന്‍െറ പരാതിയില്‍ മേല്‍ക്കോടതി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭയോട് നിര്‍ദേശിച്ചത്. എന്നാല്‍, ഇതുവരെ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആക്ഷേപം. എച്ച്.എം.ടി ജങ്ഷനിലെ കച്ചവടക്കാരനായ കരീമിന് നാട്ടുകാരുമായുണ്ടായ സംഘര്‍ഷത്തിന്‍െറ പേരില്‍ ഒഴിയേണ്ടിവന്നു. എന്നാല്‍, പ്രദേശത്തെ മറ്റ് കൈയേറ്റങ്ങള്‍ നിരവധിയുള്ളതായി ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചപ്പോഴാണ് മുഴുവന്‍ കൈയേറ്റവും ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനിടെ, എച്ച്.എം.ടി റോഡിന്‍െറ വികസനത്തിന്‍െറ ഭാഗമായി പൊതുമരാമത്ത് നിര്‍മിക്കുന്ന വൈറ്റ് ടോപ്പിങ് നിര്‍മാണത്തില്‍ റോഡരികിലെ പല കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും നിരവധി തണല്‍ മരങ്ങള്‍ വെട്ടിമാറ്റിയെങ്കിലും പ്രധാന കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെ പൊതുമരാമത്തും കളമശേരി നഗരസഭയും പരസ്പരം പഴിചാരി നീട്ടിക്കൊണ്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.