കളിമതിയാക്കി കുട്ടിക്കൂട്ടം സ്കൂളിലേക്ക്

കൊച്ചി: തൊടുപുഴയില്‍നിന്ന് അച്ഛനൊപ്പം എറണാകുളത്ത് ധ്യാനത്തിനെത്തിയതായിരുന്നു ആറാം ക്ളാസുകാരന്‍ വിഷ്ണവും നാലാം ക്ളാസുകാരന്‍ ശ്യാമും. മടക്കയാത്രയില്‍ സ്കൂള്‍ ബാഗും കുടയും വാങ്ങാം പിന്നെ, മറൈന്‍ഡ്രൈവില്‍ ഒരു കറക്കവും കഴിഞ്ഞ് അവധിക്കാലത്തിന് കൊട്ടിക്കലാശം. ക്രിക്കറ്റില്‍ മതിമറന്ന വേനലവധി കഴിഞ്ഞതില്‍ ചെറിയ വിഷമമുണ്ട് വിഷ്ണുവിന്. എങ്കിലും സ്കൂളിലെത്തി പഴയ കൂട്ടുകാര്‍ക്കൊപ്പം വീണ്ടും കളിയും പഠനവും തുടരാമെന്ന ആവേശത്തിലാണ് ചേട്ടനും അനിയനും. ദിവസങ്ങളെണ്ണിത്തീര്‍ന്ന ആവേശത്തിലാണ് മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ് പബ്ളിക് സ്കൂളിലെ ഒന്നാം ക്ളാസുകാരി റോമിയോയും ആലുവ ചുനങ്ങംവെളി സെന്‍റ് ജോസഫ് സ്കൂളിലെ എല്‍.കെ.ജിക്കാരി അനന്യലക്ഷ്മിയുമെല്ലാം. ബാഗും പുത്തന്‍ യൂണിഫോമും വര്‍ണക്കുടയുമായി എന്നേ റെഡി. ‘ടീച്ചറെ പേടിയാണ്, അടിക്കുമോ ചീത്തപറയുമോ എന്നെല്ലാമാണ് പേടി. എന്നാലും, പുതിയ കൂട്ടുകാരെ കാണുന്നതിന്‍െറ ആവേശത്തിലാണ് റോമിയോ’ -പറയുന്നത് അമ്മ നിഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.