ഗ്രാസ് റൂട്ട് ഫുട്ബാള്‍ ഫെസ്റ്റിവെല്‍

കല്‍പറ്റ: വയനാട് ഫാല്‍ക്കണ്‍സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഗ്രാസ് റൂട്ട് ഫുട്ബാള്‍ ഫെസ്റ്റിവെല്‍ നടത്തി. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം.ജെ. വിജയപത്മന്‍ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്‍റ് നാസര്‍ കല്ലങ്കോടന്‍ അധ്യക്ഷത വഹിച്ചു. വൈ. പ്രസിഡന്‍റ് പി. സഫറുല്ല, സെക്രട്ടറി ടി.എസ്. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ.ഐ.എഫ്.എഫ് കോച്ചുമാരായ ജി.എസ്. ബൈജു, ഷഫീഖ് ഹസന്‍, പി. ലൂയിസ്, പി.കെ. ഷാജി, എ. ചന്ദ്രന്‍, പി.എ. അഭിലാഷ്, പി. അയൂബ് ഖാന്‍, സി. ബിജു, കെ. ഹംസ, വി.കെ. ഹബീബ്, കെ. ഉണ്ണികൃഷ്ണന്‍, ഗഫൂര്‍, എം.എസ്. പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 12 വയസ്സിന് താഴെയുള്ള 180ഓളം കുട്ടികള്‍ ഫെസ്റ്റിവെലില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.