മാനന്തവാടി: പ്രണയത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ തിണ്ടുമ്മല്‍ മണക്കാട് രഞ്ജിത്ത് (29) ആണ് അറസ്റ്റിലായത്. ഇയാളും പെണ്‍കുട്ടിയും ഒളിവില്‍ കഴിയുന്നതിനിടെ മംഗലാപും മൂകാംബിക ഉദ്ദൂറിലെ വാടക വീട്ടില്‍നിന്നാണ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും വെള്ളിയാഴ്ച രാത്രി പിടിയിലായത്. ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തിനൊത്താശ ചെയ്ത രഞ്ജിത്തിന്‍െറ സഹോദരി രമ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹൈകോടതിയില്‍ ഹേബിയസ്കോര്‍പസ് ഹരജി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ ഹൈകോടതിയില്‍നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലായത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ ശിക്ഷാ നിയമപ്രകാരമാണ് പ്രതിക്കെതിരെയുള്ള കേസ്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.