ആരോപണങ്ങള്‍ക്കുള്ള തെളിവ് പ്രതാപന്‍ പരസ്യപ്പെടുത്തണം –തിരുവഞ്ചൂര്‍

തിരുവനന്തപുരം: നെല്ലിയാമ്പതി ഭൂമി പ്രശ്നത്തിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവ് 24 മണിക്കൂറിനകം പരസ്യപ്പെടുത്തണമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പ് ടി.എൻ. പ്രതാപന് അയച്ച കത്തിൽ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. 
ജനശ്രദ്ധ നേടാൻ ആ൪ക്കെതിരെയും എന്തും പറയുന്ന ശൈലിയുള്ള കേരളത്തിൽ വ്യത്യസ്തനായ ഒരാളാണ് താങ്കളെന്ന വിലയിരുത്തലിന് ഇടിവ് തട്ടാതിരിക്കാൻ 24 മണിക്കൂറിനകം തെളിവുണ്ടെങ്കിൽപുറത്തു കൊണ്ടുവരുമെന്ന് പ്രതീഷിക്കുന്നതായി തിരുവഞ്ചൂ൪ കത്തിൽ പറയുന്നു. തൻെറമേൽ ബാഹ്യസമ്മ൪ദമുണ്ടായിയെന്ന പ്രസ്താവന വേദനിപ്പിച്ചു. നിയമവിരുദ്ധമായ നടപടികൾക്ക് കൂട്ടു നിൽക്കുന്ന വ്യക്തിയല്ല താനെന്ന് ബോധ്യമുള്ളതല്ളേയെന്നും ചോദിക്കുന്നു. ഉന്നയിച്ച പ്രശ്നം ഗൗരവമായി കാണുന്നതായും വനം വകുപ്പ് മേധാവി വി.ഗോപിനാഥൻ ചെയ൪മാനും അഡീ.പി.സി.സി.എഫുമാരായ സി.എസ്.യാലാക്കി, സുരേന്ദ്രകുമാ൪ എന്നിവ൪ അംഗങ്ങളുമായ കമ്മിറ്റിയെ അന്വേഷണത്തിന് നിശ്ചയിച്ചതായും കത്തിൽ പറയുന്നു. ഭാവിയിൽ പരസ്യ പ്രതികരണം നടത്തും മുമ്പ് സത്യാവസ്ഥ പരിശോധിക്കാനുള്ള ആത്മാ൪ഥമായ ശ്രമം ഉണ്ടാകണം. നെല്ലിയാമ്പതിയിലെ കരുണ പ്ളാൻേറഷൻ സ്വകാര്യ ഗ്രൂപ്പിന് പോക്കുവരവ് ചെയ്തു നൽകാൻ നടപടി തുടങ്ങിയതുമായി ബന്ധപ്പെട്ടാണ് വനംമന്ത്രിക്കെതിരെ പ്രതാപൻ പ്രതികരിച്ചത്.
വനംമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനെ ബാഹ്യശക്തി നിയന്ത്രിക്കുന്നുവെന്നാണ് പ്രതാപൻ ആരോപിച്ചത്. പൊതുതാൽപര്യമുള്ള നേതാവാണെങ്കിലും തിരുവഞ്ചൂരിന് എവിടെനിന്നോ വിലക്കുള്ളതിനാലാണ് കരുണ എസ്റ്റേറ്റ് പോക്കുവരവ് ചെയ്ത് നൽകുന്നത്. സ്വകാര്യ ഗ്രൂപ്പിന് വേണ്ടിയുള്ള ഈ നീക്കത്തിൽ അഴിമതി ഉണ്ടോയെന്ന് സംശയമുണ്ട്. ഉദ്യോഗസ്ഥ തലത്തിലെ മാറ്റവും വനംവകുപ്പിൻെറ നിലപാട് മാറ്റത്തിന് കാരണമായി. വിഷയത്തിൽ വനംമന്ത്രി ഇടപെട്ടില്ളെങ്കിൽ സംശയത്തിൻെറ നിഴൽ അദ്ദേഹത്തിലേക്ക് നീളുമെന്നും വാ൪ത്ത പുറത്ത് വിട്ട ചാനലിനോട് പ്രതാപൻ പറഞ്ഞിരുന്നു.
വനംവകുപ്പ് എതി൪പ്പില്ലാരേഖ നൽകിയതിനെ തുട൪ന്നാണ് പോക്കുവരവിന് നടപടി തുടങ്ങിയത്. കരുണയിൽ വനഭൂമിയും സ൪ക്കാ൪ ഭൂമിയുമുണ്ടെന്ന വനംവകുപ്പിൻെറ പഴയ നിലപാടിൽ മാറ്റംവരുത്തിയാണ് നെന്മാറ ഡി.എഫ്.ഒ. ചിറ്റൂ൪ അഡീഷനൽ തഹസിൽദാ൪ക്ക് എൻ.ഒ.സി. നൽകിയത്. സ൪വേ നമ്പ൪ 492, 493 എന്നിവയിൽ 314.4508 ഹെക്ടറിന് പോക്കുവരവ് അനുവദിക്കാനാണ് ശിപാ൪ശ. 
ഇതേ സ൪വേനമ്പറിൽ 5.5 ഹെക്ട൪ പോക്കുവരവിൽ നിന്നൊഴിവാക്കണമെന്നും ശിപാ൪ശ ചെയ്തു. പരിസ്ഥിതി ദു൪ബലപ്രദേശമായി വിജ്ഞാപനം ചെയ്തത് സംബന്ധിച്ച കേസ് നിലനിൽക്കുന്നതിനാലാണ് ഈ ഭൂമി ഒഴിവാക്കുന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.