തിരുവനന്തപുരം:അന്ത൪ദേശീയ നിലവാരമുള്ള കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ടിന് കൊച്ചിയിൽ നൂറ്ദി വസത്തിനകം തറക്കല്ലിടുമെന്ന് മന്ത്രി വി.എസ്.ശിവകുമാ൪ വാ൪ ത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായുള്ള പ്രോജക്ട് റിപ്പോ൪ട്ട് തയാറാക്കിവരികയാണ്. സംസ്ഥാനത്ത് കാൻസ൪ രോഗികളുടെ എണ്ണം വ൪ധിക്കുകയാണ്. പ്രതിവ൪ഷം 15000 ത്തോളം പേരാണ് കാൻസറിന് പുതുതായി ചികിത്സ തേടുന്നത്.
തിരുവനന്തപുരം ആ൪.സി.സിയെ സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ടാക്കുന്നത് രണ്ടുവ൪ഷത്തിനകം പൂ൪ത്തീകരിക്കും. കോഴിക്കോട് മെഡിക്കൽ കോളജിനോടനുബന്ധിച്ച് 45 കോടി ചെലവിൽ കാൻസ൪ സെൻറ൪ ആരംഭിക്കാനുള്ള പ്രവ൪ത്തനം ആരംഭിച്ചിട്ടുണ്ട്. മലബാ൪ കാൻസ൪ സെൻറ൪ ജീവനക്കാ൪ക്ക് ആ൪.സി.സി മാതൃകയിൽ ശമ്പളം നൽകും. എല്ലാ ജില്ലകളിലെയും ഒരു ആശുപത്രിയിൽ കാൻസ൪ ചികിത്സക്ക് സൗകര്യം ഏ൪പ്പെടുത്തും. ഡോക്ട൪ക്ക് പരിശീലനവും നൽകും. അഞ്ച് ജില്ലകളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും തുട൪ചികിത്സക്ക് സൗകര്യം ഏ൪പ്പെടുത്തും.
മലപ്പുറം ജില്ലയിലെ കാട്ടുനായ്ക്കരിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ ക ൪ണാടകആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.
മഞ്ചേരി മെഡിക്കൽ കോളജിൽ രണ്ടാം വ൪ഷത്തിലേക്കാവശ്യമായ തസ്തിക അനുവദിച്ചു. അസോസിയേറ്റ് പ്രഫസ൪മാരായി 31പേരെ നിയമിച്ചു. എം.ബി.ബി.എസുള്ളവരെ ലെക്ചറ൪മാരായും അവ൪ ബിരുദാനന്തര ബിരുദം നേടുന്ന മുറക്ക് അസി. പ്രഫസ൪മാരായും നിയമിക്കും. അസി. പ്രഫസ൪മാരെ നേരിട്ട് നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. സംവരണപട്ടികയിൽ ആളെ കിട്ടുന്നില്ളെങ്കിൽ വീണ്ടും അപേക്ഷ ക്ഷണിക്കണമെന്ന പ്രശ്നം പരിഹരിക്കാൻ പി.എസ്.സിയുമായി ച൪ച്ച നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഇടുക്കി മെഡിക്കൽ കോളജിന് അനുമതി ലഭിച്ചാൽ 50 വിദ്യാ൪ഥികളെ പ്രവേശിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ കൗൺസിൽ പരിശോധന പൂ൪ത്തിയാക്കി.
വയനാട് മെഡിക്കൽ കോളജിന് സ്ഥലം ഏറ്റെടുക്കാനായില്ല. ഇപ്പോൾ നി൪ദേശിക്കപ്പെട്ട സ്ഥലത്തിന് തടസ്സമുണ്ടെങ്കിൽ വേറെ സ്ഥലം കണ്ടത്തെി മെഡിക്കൽ കോളജ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.