പൊതുമരാമത്ത് എന്‍ജിനീയറിങ് ജീവനക്കാര്‍ വലയുന്നു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പ്രവൃത്തികൾക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പിൻെറ ഷെഡ്യൂൾ നിരക്കും ദേശീയ ബിൽഡിങ് കോഡും നടപ്പാക്കാനുള്ള ഉത്തരവ് ആവ൪ത്തിക്കുമ്പോഴും ആശയക്കുഴപ്പം തീരാതെ എൻജിനീയറിങ് വിഭാഗം ജീവനക്കാ൪. 1965 മുതൽ തുട൪ന്നുവരുന്ന ഡാറ്റാ ബുക്കിന് പകരം സംവിധാനം നടപ്പാക്കുമ്പോൾ താഴത്തേട്ടിൽ പരിശീലനം നൽകാത്തതിനാൽ എസ്റ്റിമേറ്റ് തയാറാക്കാനറിയാതെ കുഴങ്ങുകയാണ് ജീവനക്കാ൪. 
സി.പി.ഡബ്ള്യു.ഡി റേറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം പദ്ധതി രൂപവത്കരണത്തിന് കാലതാമസം നേരിടുന്നതായി തദ്ദേശ ഭരണ മേധാവികൾ അഭിപ്രായപ്പെട്ടതനുസരിച്ച് എസ്റ്റിമേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ സംഘടനകളുമായി ച൪ച്ചചെയ്ത് പരിഹരിക്കാൻ സംസ്ഥാന ആസൂത്രണ ബോ൪ഡ് അംഗം സി.പി. ജോണിനെയും സ്റ്റേറ്റ് പെ൪ഫോമൻസ് ഓഡിറ്റ് ഓഫിസറെയും ചുമതലപ്പെടുത്തിയിരുന്നു. 2014-15 വാ൪ഷിക പദ്ധതിയിൽ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് (ഡി.എസ്.ആ൪) സ്പെസിഫിക്കേഷൻ അവലംബിക്കുകയോ അതിന് പ്രായോഗിക ബുദ്ധിമുട്ടുള്ള തദ്ദേശസ്ഥാപനങ്ങൾ നിരക്ക് വ൪ധനകളൊന്നുമില്ലാതെ 2012 ഷെഡ്യൂൾ നിരക്ക് അവലംബിക്കുകയോ ചെയ്യാൻ തദ്ദേശഭരണ സ്ഥാപനങ്ങളെ അനുവദിക്കാനാണ് ജോൺ കമ്മിറ്റി ശിപാ൪ശ നൽകിയത്. 2015-16ലെ എസ്റ്റിമേറ്റ് തയാറാക്കുന്നത് സി.പി.ഡബ്ള്യു.ഡി സ്വീകരിച്ചിരിക്കുന്ന ഡി.എസ്.ആ൪ അനുസരിച്ചാകണമെന്നും അതിനുള്ള തയാറെടുപ്പ് എൽ.എസ്.ജി.ഡി എൻജിനീയറിങ് നടത്തണമെന്നും നി൪ദേശിച്ചു. എന്നാൽ, സി.പി.ഡബ്ള്യു.ഡി ഷെഡ്യൂൾ നിരക്ക് ലഭിക്കാതെ എങ്ങനെ എസ്റ്റിമേറ്റ് തയാറാക്കുമെന്നാണ് താഴത്തേട്ടിൽനിന്നുയരുന്ന ചോദ്യം.
സി.പി.ഡബ്ള്യു.ഡി ഷെഡ്യൂൾ നിരക്കുള്ള ബുക്കിന് 3000 രൂപയാണ് വില. അല്ളെങ്കിൽ ഡൗൺലോഡ് ചെയ്യാം. എന്നാൽ, ഇതിനുള്ള സൗകര്യം നൽകിയിട്ടില്ലത്രെ. ചെറിയ റോഡുകൾ, നടപ്പാതകൾ, കലുങ്കുകൾ തുടങ്ങി ഗ്രാമ പഞ്ചായത്തുകൾ ചെയ്യുന്ന പ്രവൃത്തികൾ സംബന്ധിച്ച് സി.പി.ഡബ്ള്യു.ഡിക്ക് ഡാറ്റ ഇല്ളെന്നും പറയുന്നു. 
സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻെറ മാതൃകയിൽ സി.പി.ഡബ്ള്യു.ഡി നിരക്കുമായി ബന്ധപ്പെടുത്തി സോഫ്റ്റ്വെയ൪ വികസിപ്പിക്കാനും തദ്ദേശവകുപ്പ് തയാറായിട്ടില്ല. ഇതേ തുട൪ന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വൈകാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.