തൃശൂ൪: മദ്റസ നവീകരണത്തിന് നൽകുന്ന ഫണ്ട് വിനിയോഗിക്കുന്നതിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ചെറിയ പാളിച്ച പോലും പ൪വതീകരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്റസകളുടെ നവീകരണത്തിന് നടപ്പാക്കിയ പദ്ധതിയുടെ രണ്ടാംഘട്ട ധനസഹായ വിതരണോദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
കണക്ക് സൂക്ഷിക്കുന്നതിലുണ്ടായ വീഴ്ചയാണ് രണ്ടാംഘട്ട ധനസഹായ വിതരണം വൈകിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മദ്റസകളുടെ അടിസ്ഥാന, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും നവീകരിക്കാനും പഠനനിലവാരം ഉയ൪ത്താനുമായാണ് പണം വിനിയോഗിക്കേണ്ടത്. ശാസ്ത്രം, കണക്ക്, സാമൂഹികശാസ്ത്രം, ഇംഗ്ളീഷ്, ഹിന്ദി വിഷയങ്ങൾ മദ്റസകൾ വഴി പഠിപ്പിക്കും. ഇതിന് അധ്യാപകരായി നിയമിക്കുന്നവരിൽ ബിരുദമുള്ളവ൪ക്ക് 6,000 രൂപയും ബിരുദാനന്തര ബിരുദമുള്ളവ൪ക്ക് 12,000 രൂപയുമാണ് ശമ്പളം. ശാസ്ത്രം, കണക്ക് വിഷയങ്ങളിലെ പഠനോപകരണങ്ങൾക്ക് 7,500 രൂപയും ലൈബ്രറി പുസ്തകങ്ങൾക്ക് 25,000 രൂപയും സയൻസ്, കമ്പ്യൂട്ട൪ ലാബുകൾ ഒരുക്കാൻ 50,000 രൂപയും നൽകും. എസ്.സി.ആ൪.ടിയുടെയും ഡയറ്റിൻെറയും പരിശീലനത്തിൽ പങ്കെടുക്കാനാവശ്യമായ ഫണ്ടും ഇതിൽപെടും.
സംഗീത നാടക അകാദമി ഹാളിൽ നടന്ന ചടങ്ങിൽ തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി.സി. ശ്രീകുമാ൪, വിദ്യാഭ്യാസ ഉപ ഡയറക്ട൪ സുഭാഷ് സി. കുമാ൪, പി.എ. പുരുഷോത്തമൻ, സി.എച്ച്. റഷീദ്, എം.എം. മുഹ്യിദ്ദീൻ, റഷീദ് ഒളവണ്ണ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ഇ.എം. അമീൻ, സലീം കുരുവമ്പലം, കടക്കൽ അബ്ദുൽ അസീസ് മൗലവി, കെ.കെ. കൊച്ചുമുഹമ്മദ് തുടങ്ങിയവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.