ഹേഗ്: ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ ബെൽജിയം ഇന്ത്യയെ 3-2ന് തോൽപിച്ചു. ജോൺ ഡോമാൻ അവസാന മിനുട്ടിൽ നേടിയ ഗോളാണ് ഇന്ത്യയുടെ സമനില പ്രതീക്ഷ തല്ലിക്കെടുത്തിയത്.
കളിയിൽ ബെൽജിയമാണ് ആദ്യം ഗോൾ നേടിയത്. പിന്നീട് രണ്ട് ഗോളുകൾ തുട൪ച്ചയായി ഇന്ത്യ നേടി. 45ാം മിനുട്ടിൽ മൻദീപ് സിങും 50ാം മിനുട്ടിൽ ആകാഷ്ദീപ് സിങുമാണ് ഇന്ത്യയുടെ ഒന്നും രണ്ടും ഗോളുകൾ നേടിയത്. പിന്നീട് 56ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കോ൪ണ൪ ഗോളാക്കി സൈമൺ ഗോഗ്നാഡ് മത്സരം സമനിലയിലാക്കി. കളി തീരാൻ 15 സെക്കൻറ് ശേഷിക്കെയാണ് ബെൽജിയത്തിൻെറ വിജയഗോൾ പിറന്നത്.
കളിയിലുടനീളം ബെൽജിയമായിരുന്നു മേധാവിത്വം പുല൪ത്തിയത്. കളിയിൽ ഇന്ത്യ പലപ്പോഴും പ്രതിരോധത്തിലേക്ക് വലിഞ്ഞു. മലയാളിയായ ഗോൾകീപ്പ൪ പി.ആ൪ ശ്രീജേഷ് മത്സരത്തിൽ പല തവണ ഇന്ത്യയുടെ രക്ഷകനായി. ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ ശ്രീജേഷ് തട്ടിയകറ്റി. ഇന്ത്യയുടെ അടുത്ത മത്സരം തിങ്കളാഴ്ച ഇംഗ്ളണ്ടുമായാണ്.
ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ഓസ്ത്രേലിയ മലേഷ്യയെയും വനിതാ വിഭാഗത്തിൽ ന്യൂസിലാൻറ് ബെൽജിയത്തെയും ഓസ്ത്രേലിയ ദ.കൊറിയയയെും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.