കൊല്ലം: സ്കൂള്‍ കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പ്രണബ്ജ്യോതിനാഥ്. കലക്ടറേറ്റില്‍ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ ബസുകളുടെ കാര്യക്ഷമത കൃത്യതയോടെ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം ഡ്രൈവിങ് പരിജ്ഞാനമുള്ളവരെ മാത്രമേ സ്കൂള്‍ ബസ് ഡ്രൈവര്‍മാരായി നിയമിക്കാവൂ. അപകടകരമായും അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകളുടെ വേഗത 40 കി.മീ എന്ന നിലയില്‍ നിയന്ത്രിക്കുന്നതിന് സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കും. കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും അറ്റന്‍ഡര്‍മാര്‍ ഉണ്ടാകണം. മോട്ടോര്‍ വെഹിക്കിള്‍ നിയമം അനുശാസിക്കുന്ന എണ്ണം കുട്ടികളെ മാത്രമേ വാഹനങ്ങളില്‍ കൊണ്ടുപോകാവൂ. സ്കൂള്‍ ബസുകളുടെ വാതിലുകള്‍ അടച്ച് മാത്രമേ യാത്ര പാടുള്ളൂ. കുട്ടികളെ സ്കൂളിലെത്തിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ഏര്‍പ്പെടുത്തുന്ന മിനി ബസ്, വാന്‍, ചെറിയ വാഹനങ്ങള്‍, ഓട്ടോകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. പൊലീസ് സബ് ഇന്‍സ്പെക്ടമാര്‍ തങ്ങളുടെ അധികാര പരിധിയിലുള്ള സ്കൂളുകളില്‍ സുരക്ഷാ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം.സ്കൂളുകളില്‍ ഇനി സേഫ്റ്റി ഓഫിസര്‍ ഉണ്ടാകും. തെരഞ്ഞടുക്കപ്പെടുന്ന ഒരു അധ്യാപകനാകും ഈ ചുമതല നല്‍കുക. കുട്ടികളെ കൊണ്ടുവരുന്ന സ്കൂള്‍ വാഹനങ്ങള്‍ അവയുടെ ഡ്രൈവര്‍മാര്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ സേഫ്റ്റി ഓഫിസര്‍ സൂക്ഷിക്കണം. ട്രാഫിക് നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സേഫ്റ്റി ഓഫിസര്‍ പൊലീസിന്‍െറ ശ്രദ്ധയില്‍പെടുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.