ടിന്‍റുവിന്‍െറ ക്രൂരതയില്‍ നടുങ്ങി കളത്തൂര്‍ ഗ്രാമം

കുറവിലങ്ങാട്: സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതിയുടെ ക്രൂരതയില്‍ നടുക്കവും അമര്‍ഷവും കളത്തൂര്‍ ഗ്രാമത്തിന് വിട്ടുമാറിയിട്ടില്ല. കാമുകനൊപ്പം ജീവിക്കാന്‍ യുവതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്ന കഥയറിഞ്ഞ് അമ്മമാരുടെ ഉള്ളുപിടയുകയാണ്. മൂന്നാം ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് കളത്തൂര്‍ മുതിക്കാല നമ്പുശേരി വീട്ടില്‍ ടിന്‍റു (28) മകള്‍ സനീഷയെ ദാരുണമായി കൊലപ്പെടുത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം ഇവള്‍ക്ക് എവിടെയെങ്കിലും ജീവിച്ചുകൂടായിരുന്നോ എന്നാണ് നാട്ടുകാരുടെ ചോദ്യം. മകളെ എങ്ങനെയും ഇല്ലാതാക്കുക എന്നത് ടിന്‍റുവിന്‍െറ ഉറച്ച തീരുമാനമായിരുന്നെന്നാണ് മൊഴിയില്‍നിന്ന് മനസ്സിലാകുന്നത്. ടിന്‍റുവിന്‍െറ വീട്ടില്‍ പലരും വന്നുപോകുന്നുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മകള്‍ തടസ്സമായതിനാല്‍ സാഹചര്യം ഒത്തുവന്നപ്പോള്‍ കൊല്ലുകയായിരുന്നു. സ്വന്തം കുഞ്ഞ് കിണറ്റില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുമ്പോള്‍ കൂസലില്ലാതെ കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി പൊലീസിന്‍െറ അടുത്ത് ചെല്ലാന്‍ തോന്നിയ അമ്മ മനസ്സിനെ അവിശ്വസനീയതയോടെ നോക്കിക്കാണുകയാണ് നാട്ടുകാര്‍. ഇങ്ങനെയൊരു വാര്‍ത്ത ഇനി കേള്‍ക്കാന്‍ ഇടവരുത്തരുതെന്നാണ് എല്ലാവരുടെയും പ്രാര്‍ഥന. ഏറ്റുമാനൂര്‍ സി.ഐയുടെ അന്വേഷണമാണ് കൊലപാതകത്തിന്‍െറ ചുരുളഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.