കല്‍പറ്റ: ജില്ലയിലെ 17 വികലാംഗര്‍ക്ക് ജില്ലാ പഞ്ചായത്ത് സൈഡ് വീലോടുകൂടിയ സ്കൂട്ടറുകള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. അംഗപരിമിതരായവരെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സാമൂഹിക നീതി ഓഫിസുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. വി.കെ. ഏലിയാസ്, റോബി, ഫ്രാന്‍സിസ്, ആനി തോമസ്, ഹസന്‍, ജോബിന്‍, പി.സി. മുനീര്‍. അനീഷ് ഫ്രാന്‍സിസ് , മൊയ്തീന്‍, ജോര്‍ജ്, മുഹമ്മദ് റാഫി, വേലായുധന്‍ നായര്‍, ചന്ദ്രന്‍, ജോണ്‍സണ്‍, വൈശാഖ്, രവിചന്ദ്രന്‍, പി.വി. ഷാജു എന്നിവര്‍ക്കാണ് സ്കൂട്ടര്‍ ലഭിച്ചത്. ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ സി. സുന്ദരി സ്വാഗതം പറഞ്ഞു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.കെ. അനില്‍കുമാര്‍, വത്സാ ചാക്കോ, എ.എസ്. വിജയ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ.പി. ശ്രീകുമാര്‍, ഉഷാ വിജയന്‍, മേരി തോമസ്, മെംബര്‍മാരായ കെ.എല്‍. പൗലോസ്, എ. ദേവകി, പ്രകാശ് ചോമാടി, എ.എം. സുശീല, പനമരം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.എസ്. ദേവരാജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.