ഫ്രഞ്ച് ഓപണ്‍: വില്യംസ് സഹോദരിമാര്‍ പുറത്ത്

പാരിസ് : റോളങ് ഗാരോസിൽ മൂന്നാം റൗണ്ടിൽ വില്യംസ് സഹോദരിമാരുടെ പോര് കാണാൻ കാത്തിരുന്ന ആരാധകവൃന്ദങ്ങൾക്ക് നിരാശ. രണ്ടാം റൗണ്ടിൽ തന്നെ അമേരിക്കയുടെ ഇരു താരങ്ങൾക്കും അടിപതറി. പുരുഷ വിഭാഗത്തിൽ, മുൻ ചാമ്പ്യനും ലോക നാലാം നമ്പറുമായ സ്വിറ്റ്സ൪ലൻഡിൻെറ റോജ൪ ഫെഡററും ലോക രണ്ടാം നമ്പറായ സെ൪ബിയയുടെ നൊവാക് ദ്യോകോവിചും മൂന്നാം റൗണ്ടിലത്തെി.
നിലവിലെ ജേതാവായ സെറീനയുടെ തോൽവി ഇത്തവണത്തെ ടൂ൪ണമെൻറിലെ ഏറ്റവും വലിയ അട്ടിമറിയാണ്. ഒരു മണിക്കൂറിനു മുകളിൽ മാത്രം നീണ്ട മത്സരത്തിൽ സ്പെയിനിൻെറ ലോക 35 ാം നമ്പ൪ താരമായ ഗ൪ബിൻ മുഗുരുസയാണ് വില്യംസ് കുടുംബത്തിലെ ഇളമുറക്കാരിയെ കെട്ടുകെട്ടിച്ചത്. 6-2, 6-2 സ്കോറിൻെറ തക൪പ്പൻ ജയമാണ് ലോക ഒന്നാം നമ്പറിനെതിരെ മുഗുരുസ സ്വന്തമാക്കിയത്. സ്ലോവാക്യയുടെ കൗമാരതാരം അന്ന ഷ്മിഡ്ളോവയാണ് ഫ്രഞ്ച് ഓപണിൽ നേട്ടമൊന്നുമില്ലാതെ ഇത്തവണയും യാത്ര പറയേണ്ട ഗതികേട് വീനസിനുണ്ടാക്കിയത്. ആദ്യ സെറ്റ് 6-2 ന് സ്വന്തമാക്കി അനായാസം വിജയം നേടുമെന്ന പ്രതീക്ഷ നൽകിയ വീനസ് അടുത്ത രണ്ടു സെറ്റുകളിലും ഷ്മിഡ്ളോവക്കു മുന്നിൽ മുട്ടുമടക്കുകയായിരുന്നു. രണ്ടു മാച്ച് പോയൻറുകൾ രക്ഷിച്ചെടുക്കാൻ വീനസിനു കഴിഞ്ഞെങ്കിലും മനോഹരമായൊരു ബാക്ഹാൻഡിലൂടെ മൂന്നാമത്തേത് പിടിച്ചെടുത്ത അന്ന, 2-6, 6-3, 6-4 ന് മൂന്നാം റൗണ്ടിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കി.
മുൻ ലോക ഒന്നാം നമ്പ൪ താരമായ റോജ൪ ഫെഡറ൪ , അ൪ജൻറീനൻ താരമായ ഡീഗോ ഷ്വാ൪ട്സ്മാനെതിരെ 6-3, 6-4, 6-4 ൻെറ വിജയമാണ് നേടിയത്. നൊവാക് ദ്യോകോവിച് ഫ്രഞ്ച് താരം ജെറമി ഷാ൪ഡിയെ  6-1, 6-4, 6-2 സ്കോറിനു തോൽപിച്ചാണ് മുന്നേറിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.