തിരുവനന്തപുരം: വാശിയേറിയ മത്സരത്തിൽ തിരുവനന്തപുരം ടൈറ്റാനിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള പൊലീസ് പത്താമത് ജി.വി. രാജ ഫുട്ബാൾ ടൂ൪ണമെൻറിൻെറ സെമിഫൈനലിൽ കടന്നു.
രണ്ട് ഗോൾ വിജയം നേടിയാൽ മാത്രമേ കേരള പൊലീസിന് സെമി ബെ൪ത്ത് ലഭിക്കുമായിരുന്നുള്ളൂ. കളി ആരംഭിച്ചതുമുതൽ കേരള പൊലീസ് ആക്രമിച്ചുള്ള കളിയാണ് പുറത്തെടുത്തത്. അതിന് 18ാം മിനിട്ടിൽ ഫലവും കണ്ടു. വലതുവിങ്ങിൽനിന്ന് ലഭിച്ച ക്രോസ് മനോഹരമായ ഒരു ഹെഡറിലൂടെ ജിമ്മി ജോ൪ജ് ടൈറ്റാനിയത്തിൻെറ വലയിലത്തെിച്ച് കേരള പൊലീസിൻെറ ആദ്യ ഗോൾ നേടി.
രണ്ടാം പകുതിയിൽ 67ാം മിനിട്ടിൽ അനീഷിലൂടെ കേരള പൊലീസ് ലീഡ് വ൪ധിപ്പിച്ചു.
നേരത്തേ ഏജീസ് തിരുവനന്തപുരവും കെ.എസ്.ഇ.ബിയും സെമിയിൽ പ്രവേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.