യുക്രെയ്നില്‍ 30 റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

ഡോണറ്റ്സ്ക്: കിഴക്കൻ യുക്രെയ്നിലെ ഡോണറ്റ്സ്ക് വിമാനത്താവളം തിരിച്ചുപിടിക്കാനുള്ള യുക്രെയ്ൻ സൈന്യത്തിൻെറ ആക്രമണത്തിനിടെ 30 റഷ്യൻ അനുകൂല പ്രക്ഷോഭക൪ കൊല്ലപ്പെട്ടു.
ഇവരുടെ മൃതദേഹം വഹിച്ച ലോറി നഗരത്തിലെ ആശുപത്രിക്ക് പുറത്ത് ഇപ്പോഴും നി൪ത്തിയിട്ടിരിക്കുകയാണെന്ന് വിമതപോരാളികളിലൊരാൾ വാ൪ത്താ ഏജൻസിയോട് പറഞ്ഞു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പെട്രോ പൊറോഷെങ്കോ യുക്രെയ്ൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കിഴക്കൻ യുക്രെയ്നിലെ വിമാനത്താവളം വിമത൪ പിടിച്ചെടുത്തത്. ഇത് തിരിച്ചുപിടിക്കാൻ തിങ്കളാഴ്ച പുല൪ച്ചെ മുതൽ സൈന്യം ശ്രമിച്ചുവരുകയായിരുന്നു.
യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കുടുതൽ റഷ്യൻ അനുകൂല പ്രക്ഷോഭക൪ കൊല്ലപ്പെട്ടതായി റിപ്പോ൪ട്ടുണ്ട്. ചുരുങ്ങിയത് 40 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഡോണറ്റ്സ്ക് മേയ൪ അലക്സാണ്ട൪ ലുക്യാൻഷെങ്കോ അറിയിച്ചത്. വിമാനത്താവളം തങ്ങളുടെ പൂ൪ണ നിയന്ത്രണത്തിലായതായി യുക്രെയ്ൻ മന്ത്രി ആ൪സൻ അവാകോവ് പറഞ്ഞു.
 ശത്രുക്കൾക്ക് കനത്തനഷ്ടം സംഭവിച്ചപ്പോൾ തങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടില്ളെന്നും അദ്ദേഹം പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.