അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

പേരൂര്‍ക്കട: വൈദ്യുതി കേബിളിന്‍െറ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ബോര്‍ഡ് ഡ്രൈവര്‍ക്ക് ഗുരുതര പൊള്ളലേറ്റു. സബ് എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തു. ബോര്‍ഡിന്‍െറ കേബ്ള്‍ ഫോള്‍ട്ട് ടെസ്റ്റിങ് വാഹനത്തിന്‍െറ ഡ്രൈവര്‍ സുനില്‍കുമാറിനാണ് വൈദ്യുതാഘാതവും ഗുരുതര പൊള്ളലുമേറ്റത്. ഞായറാഴ്ച ഉച്ചയോടെ ശാസ്തമംഗലം പൈപ്പിന്‍മൂടിന് സമീപമായിരുന്നു സംഭവം. പൈപ്പിന്‍മൂടിലൂടെ കടന്നുപോകുന്ന 11 കെ.വി കേബ്ളുകളുടെ തകരാര്‍ പരിഹരിച്ച് കേബ്ളുകള്‍ കൂട്ടിയോജിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. കൂട്ടിയോജിപ്പിക്കേണ്ട കേബ്ളുകള്‍ തമ്മില്‍ മാറിപ്പോയതാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് സൂചന. വൈദ്യുതാഘാതമേറ്റ് ഇരു കൈകള്‍ക്കും ഗുരുതര പൊള്ളലേറ്റ സുനില്‍ കുമാറിനെ പട്ടം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണികളുടെ സൂപ്പര്‍ വിഷന്‍ ചുമതലയുണ്ടായിരുന്ന കെ.എസ്.ഇ.ബി പേരൂര്‍ക്കട സെക്ഷനിലെ സബ് എന്‍ജിനീയര്‍ സുരേഷ് കുമാറിനെ സംഭവത്തിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.