സൗജന്യ ഓട്ടോ വിതരണം: സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: തൊഴില്‍രഹിതരായ 500 പട്ടികവര്‍ഗ യുവതികള്‍ക്ക് സൗജന്യ ഓട്ടോകള്‍ വിതരണംചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രി പി.കെ. ജയലക്ഷ്മി ചടങ്ങില്‍ അധ്യക്ഷയാവും. മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം സി.പി. ജോണ്‍, കൗണ്‍സിലര്‍ പാളയം രാജന്‍, പട്ടികവര്‍ഗവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതാ ബിശ്വാസ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, തിരുവനന്തപുരം കലക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.