പോരാടുന്ന യുവജനങ്ങള്‍ ഇന്നിന്‍െറ ആവശ്യം –ഡോ. റോളണ്ട് വില്യംസ്

അടൂര്‍: നവ സമൂഹസൃഷ്ടിക്കുവേണ്ടി പോരാടുന്ന യുവജനങ്ങള്‍ ഇന്നിന്‍െറ ആവശ്യമെന്ന് വൈ.എം.സി.എ ദേശീയ പ്രസിഡന്‍റ് ഡോ. റോളണ്ട് വില്യംസ്. വൈ.എം.സി.എ കേരള റീജ്യന്‍െറ വാര്‍ഷിക സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ സംസ്ഥാന ചെയര്‍മാന്‍ ലെബി ഫിലിപ് മാത്യു അധ്യക്ഷതവഹിച്ചു. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. ഡോ. സിറിയക്ക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രഭാഷണവും ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണവും നടത്തി. വൈ.എം.സി.എ ദേശീയ വൈസ് പ്രസിഡന്‍റ് വിവേക് അരാണ, പ്രഫ. ജോയി സി. ജോര്‍ജ്, ബാബു കെ. മാത്യു, ജോസ് നെറ്റിക്കാടന്‍, ഡോ. മാമ്മന്‍ സഖറിയ, സുനില്‍ പി. എബ്രഹാം, സൈജു വര്‍ഗീസ് ജോസഫ്, മെര്‍ലിന്‍ റിഗോ, സാം കുരുവേലി എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ മികച്ച മെട്രോ, പട്ടണ, ഗ്രാമീണ വൈ.എം.സി.എകള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. മെട്രോ വൈ.എം.സി.എകളായ തിരുവനന്തപുരം, എറണാകുളം, കൊല്ലം യൂനിറ്റുകളും പട്ടണ വൈ.എം.സി.എകളില്‍ കോതമംഗലം, കരുനാഗപ്പള്ളി, കാക്കനാട് യൂനിറ്റുകളും ഗ്രാമീണ വൈ.എം.സി.എകളില്‍ കോലഞ്ചേരി, സുല്‍ത്താന്‍ബത്തേരി യൂനിറ്റുകളും ഒന്നാം സ്ഥാനം പങ്കിട്ടു. കരുവഞ്ചാല്‍, കുളക്കട വൈ.എം.സി.എകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എറണാകുളം, മൂവാറ്റുപുഴ, പത്തനംതിട്ട, കോട്ടയം, പുനലൂര്‍ സബ് റീജ്യനുകളെ കേരളത്തിലെ മികച്ച സബ് റീജ്യനുകളായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.