പത്തനംതിട്ട: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജില്ലയില്‍ ഉടനീളം ആഹ്ളാദപ്രകടനം നടത്തി. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ മിനിസിവില്‍ സ്റ്റേഷന് മുന്‍ഭാഗത്ത് പ്രത്യേകം തയാറാക്കിയ പന്തലില്‍ വൈകുന്നേരത്തോടെ പ്രവര്‍ത്തകര്‍ പായസവിതരണം നടത്തി. വിശാല സ്ക്രീനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ തത്സമയം കാണുന്നതിന് സൗകര്യവും ഒരുക്കിയിരുന്നു. നൂറുകണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്. പ്രകടനവും വാഹനറാലിയും ആകാശദീപക്കാഴ്ചയും ഒരുക്കിയിരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആഹ്ളാദപ്രകടനങ്ങളും മധുരപലഹാര വിതരണവും നടന്നു. പന്തളം: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ പന്തളത്തെയും കുളനടയിലെയും ബി.ജെ.പി പ്രവര്‍ത്തകര്‍ മധുരം വിളമ്പിയും ലഡു വിതരണം ചെയ്തും ആഘോഷിച്ചു. കുളനടയിലും പന്തളം പ്രൈവററ് ബസ് സ്റ്റാന്‍ഡ് പരിസരത്തും സത്യപ്രതിജ്ഞ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് ബിഗ് സ്ക്രീനുകള്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. ബിഗ് സ്ക്രീനിലൂടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ കാണാന്‍ വലിയകൂട്ടം പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. മോദി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പന്തളം ടൗണില്‍ മധുരം വിതരണം ചെയ്തു. വൈകുന്നേരം യുവാക്കള്‍ ഇരുചക്രവാഹനങ്ങളുമായി പന്തളത്തും കുളനടയിലും ആഹ്ളാദപ്രകടനം നടത്തി. സത്യപ്രതിജ്ഞ നടന്നയുടന്‍ വിവിധയിടങ്ങളില്‍ വര്‍ണവെളിച്ചവുമായി കരിമരുന്ന് പ്രയോഗവും നടത്തി. തുമ്പമണ്‍, തോട്ടക്കോണം, മുടിയൂര്‍ക്കോണം, പറന്തല്‍, കുരമ്പാല, കടയക്കാട്, പൂഴിക്കാട് എന്നിവിടങ്ങളിലും പ്രവര്‍ത്തകര്‍ ആഹ്ളാദവുമായി പായസവിതരണവും മധുരവിതരണവും നടത്തി. പ്രകടനവുമുണ്ടായിരുന്നു. പന്തളത്തും കുളനടയിലും തുമ്പമണ്ണിലും പന്തളം-തെക്കേക്കരയിലും ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ചിറ്റാര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞദിനത്തില്‍ ചിറ്റാര്‍ സീതത്തോട് മേഖലകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനവും മധുരവും വിതരണം ചെയ്തു. ചിറ്റാറില്‍ ഗവ. ആശുപത്രി പടിക്കല്‍ നിന്ന് ആരംഭിച്ച പ്രകടനം മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് മധുരം വിതരണവും നടത്തി ജിതേഷ് ഗോപാലകൃഷ്ണന്‍, വസന്ത്കുമാര്‍, സജിപാമ്പിനി, നിഖില്‍ കട്ടച്ചിറ, ജി.ഓമനക്കുട്ടന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സീതത്തോട് കക്കാട് പവര്‍ഹൗസ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം സീതത്തോട് മാര്‍ക്കറ്റില്‍ സമാപിച്ചു. തുടര്‍ന്ന് മധുര വിതരണവും നടത്തി. ആര്‍. പ്രസന്നകുമാര്‍, ഉദയന്‍, മണി, പ്രസാദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. വയ്യാറ്റുപുഴയില്‍ ഹൈസ്കൂള്‍ ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനം വയ്യാറ്റുപുഴയില്‍ സമാപിച്ചു. തുടര്‍ന്ന് മധുര വിതരണവും നടത്തി. സോണി ബാബു, ബിനു വിജയന്‍, രാജീവ്, സതീഷ് മുഞ്ഞനാട്ട്, പ്രസന്നന്‍ മണ്‍പിലാവ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.