അന്തിക്കാട്: മോദി പ്രധാനമന്ത്രിയായി രാജ്യം ഭരിക്കുന്നതോടെ സംസ്ഥാനത്ത് മുന്‍ യു.പി.എ സര്‍ക്കാറിനേക്കള്‍ കൂടുതല്‍ വികസനം നടപ്പാക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്ന് സി.എന്‍. ജയദേവന്‍ എം.പി. അന്തിക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളീകരണ നയമാണെങ്കില്‍ യു.പി.എ സര്‍ക്കാറിനേക്കാള്‍ വേഗത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തും. ഗുരുവായൂര്‍ മേല്‍പാലം നിര്‍മാണം വേഗത്തിലാക്കാന്‍ മോദിയുടെ സഹായം ഉണ്ടാകും. ഇന്ത്യയെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിക്കുന്നതില്‍ തെറ്റില്ല. സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ നയങ്ങള്‍ എല്ലാം ഒന്നാണ്. വിദ്യാഭ്യാസ രംഗത്ത് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എടുക്കുന്ന നയപരമായ കാര്യങ്ങളും ഒന്നാണ്. പിന്നെ എന്തിനാണ് രണ്ട് വിദ്യാര്‍ഥി സംഘടനയെന്നും ജയദേവന്‍ ചോദിച്ചു. ഇത്തവണ തൃശൂരില്‍ വിജയപ്രതീക്ഷ നേരത്തെ തന്നെ ഉണ്ടായിരുന്നതായും ജയദേവന്‍ പറഞ്ഞു. എന്നാല്‍, വിജയിച്ച ആഹ്ളാദം ഇന്നില്ല. തൃശൂര്‍ സമഗ്ര കോള്‍ നിലങ്ങളുടെ വികസനത്തിനാണ് താന്‍ മുന്‍ഗണന നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മൂന്നാമതൊരു ഉദ്ഘാടനപരിപാടി നടത്തില്ല. വിദ്യാഭ്യാസ മേഖലക്കാണ് രണ്ടാമതായി പ്രാധാന്യം നല്‍കുക. വിദ്യാഭ്യാസരംഗം കുഴഞ്ഞ് കിടക്കുകയാണ്. കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ പദ്ധതികള്‍ നടപ്പാക്കും. ഗുരുവായൂര്‍ മേല്‍പാലം നിര്‍മിക്കാന്‍ ആവുന്നതെല്ലാം ചെയ്യും. ദിനേന ഗുരുവായൂരില്‍ 23 തവണയാണ് റെയില്‍വേ ഗേറ്റ് അടക്കുന്നത്. പുതുക്കാട് മേല്‍പാലം നിര്‍മിക്കാനും ശ്രമം നടത്തും. തൃശൂരിന്‍െറ വികസനമാണ് തന്‍െറ ലക്ഷ്യമെന്നും അതിനായി പരിശ്രമിക്കുമെന്നും ജയദേവന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.