തച്ചനാട്ടുകര: വൃക്കരോഗിയായ യുവാവ് ചികിത്സക്ക് പണം കണ്ടെത്താനാവാതെ ദുരിതത്തില്‍. നാട്ടുകല്‍ 53ാം മൈല്‍ കാരയില്‍ പുറം കോളനിയിലെ പരേതനായ കാരയില്‍ കുഞ്ഞുണ്ണിയുടെ മകന്‍ സുരേഷിനാണ് (35) പ്രമേഹം കാരണം വൃക്കകള്‍ തകരാറിലായത്. കാലിന്‍െറ മൂന്ന് വിരലുകള്‍ മുറിവ് ബാധിച്ചതിനെ തുടര്‍ന്ന് മുറിച്ചുമാറ്റിയിട്ടുണ്ട്. അവശനിലയിലായതിനാല്‍ തുടര്‍ന്ന് ഡയാലിസിസ് നടത്തണമെങ്കില്‍ സര്‍ജറി നടത്തി പ്രത്യേകം ട്യൂബ് ഘടിപ്പിക്കണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ചികിത്സക്ക് വന്‍ തുക ചെലവഴിച്ച കുടുംബത്തിന് ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താന്‍ നിവൃത്തിയില്ല. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായംകൊണ്ടാണ് ചികിത്സക്ക് പണം കണ്ടെത്തിയിരുന്നത്. ചികിത്സാ സഹായത്തിന് അമ്മ വേശുവിന്‍െറ പേരില്‍ കരിങ്കല്ലത്താണിയിലെ വിജയാ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍ 208501011002943 ഐ.എഫ്.സി കോഡ് VIJB0002085
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.