‘മതേതര പാര്‍ട്ടികളുടെ പരാജയത്തിന് ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടിലാക്കരുത്’

കോഴിക്കോട്: മതേതര പാര്‍ട്ടികളുടെ കൂട്ടത്തോല്‍വിക്ക് രാജ്യത്തെ മതന്യൂനപക്ഷങ്ങളെ മാത്രം പ്രതിക്കൂട്ടിലാക്കുന്നത് പരിഹാസ്യമാണെന്ന് ഐ.എസ്.എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. മതനിരപേക്ഷതയോടൊപ്പം നിലയുറപ്പിച്ചവരെ നിരാശയിലാഴ്ത്തുന്ന മതേതരപാര്‍ട്ടി നേതാക്കളുടെ അധികാര മോഹവും കുതികാല്‍വെട്ടും അവസാനിപ്പിക്കണം. ഫാസിസത്തിന്‍െറ വളര്‍ച്ചക്ക് പരവതാനി വിരിക്കുന്ന നവ രാഷ്ട്രീയ പാര്‍ട്ടികള്‍ പുനര്‍വിചിന്തനത്തിന് തയാറാകണം -സംഗമം ചൂണ്ടിക്കാട്ടി. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍ കുട്ടി മൗലവി. ഐ.എസ്.എം ജനറല്‍ സെക്രട്ടറി പി.കെ. സകരിയ്യ പാലക്കാഴി, എം.എം. മദനി, ഡോ. സുല്‍ഫിക്കര്‍ അലി, നൂര്‍മുഹമ്മദ് നൂര്‍ഷ, കേന്ദ്ര ന്യൂനപക്ഷ കോഓഡിനേറ്റര്‍ നവാസ് റഷാദി, നിസാര്‍ ഒളവണ്ണ, പി.എം.എ. വഹാബ്, ശബീര്‍ കൊടിയത്തൂര്‍, അലി അക്ബര്‍ ഇരിവേറ്റി, സഗീര്‍ കാക്കനാട് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.