എകരൂല്‍: രണ്ടു മാസത്തെ മധ്യവേനലവധി കഴിയാറായി. ഇനി പുത്തനുടുപ്പും ബാഗും കുടയുമായി സ്കൂള്‍ വിദ്യാര്‍ഥികളും അവധിക്കാല പരിശീലനത്തില്‍നിന്ന് ലഭിച്ച പുത്തന്‍ അറിവുകളും ‘മെന്‍റര്‍’ എന്ന പുതിയ പദവിയുമായി അധ്യാപകരും സ്കൂളുകളിലേക്ക്. പുതിയ പാഠ്യപദ്ധതി പ്രകാരം തയാറാക്കിയ പുസ്തകങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച പഠനനേട്ടം രേഖപ്പെടുത്തിയതിനാല്‍ അധ്യാപകന്‍െറ ചുമതല ഭാരിച്ചതാവും ഈ വര്‍ഷം മുതല്‍. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആവശ്യമായ പഠന സാമഗ്രികള്‍ വാങ്ങാനുള്ള തിരക്കിലാണ് രക്ഷിതാക്കള്‍. മിക്ക പഠനസാമഗ്രികള്‍ക്കും വില കൂടിയിട്ടുണ്ട്. നോട്ട്പുസ്തകങ്ങള്‍ മുതല്‍ വാട്ടര്‍ ബേ.ട്ടിലുകള്‍ വരെ വിപണിയില്‍ നിരന്നുകഴിഞ്ഞു. ജൂണ്‍ ആദ്യവാരം കാലവര്‍ഷം തുടങ്ങുന്നതിനാല്‍ കുടയും കുട്ടികള്‍ക്ക് നിര്‍ബന്ധമാണ്. പരാധീനതകളും പരാതികളുമായാണ് ഈ അധ്യയനവര്‍ഷവും ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ യൂനിഫോം ഇതുവരെ മിക്ക സ്കൂളുകളിലും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കുത്തക കമ്പനികള്‍ക്കാണ് ഇത്തവണ യൂനിഫോം വിതരണ അവകാശം. എന്നാല്‍, കമ്പനികള്‍ കൃത്യസമയത്ത് തുണികള്‍ സ്കൂളുകളില്‍ എത്തിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. അധ്യാപകര്‍ക്ക് സ്വതന്ത്രമായി യൂനിഫോം വാങ്ങാനും അധികാരമില്ല. പുതിയ വിദ്യാലയങ്ങളില്‍ ഉപരിപഠനത്തിന് ചേര്‍ന്ന കുട്ടികള്‍ക്ക് പഴയ സ്കൂളിലെ യൂനിഫോം തുണി കിട്ടിയിട്ട് എന്ത് കാര്യമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. യൂനിഫോം വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച 400 രൂപ പണമായി നല്‍കിയാല്‍ പ്രയോജനപ്പെടുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പുതുതായി എത്തുന്ന കൊച്ചുകുട്ടികള്‍ മുതല്‍ ഹൈസ്കൂളുകളിലെ മുതിര്‍ന്ന കുട്ടികള്‍ വരെ ഒത്തുകൂടുന്ന പ്രവേശോത്സവം നാടിന്‍െറ മൊത്തം ഉത്സവമാക്കാനുള്ള തിരക്കിലാണ് അധ്യാപകരും സ്കൂള്‍ ഭാരവാഹികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.