മോദിക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ട എന്‍ജിനീയര്‍ അറസ്റ്റ് ഭീഷണിയില്‍

ന്യൂഡൽഹി: നരേന്ദ്ര മോദി അധികാരത്തിലേറുന്നത് വംശഹത്യക്ക് വഴിവെക്കുമെന്ന് ഫേസ്ബുക് പോസ്റ്റിട്ട യുവ എൻജിനീയ൪ അറസ്റ്റിൻെറ വക്കിൽ. മുംബൈയിൽ കപ്പൽ നി൪മാണമേഖലയിൽ പ്രവ൪ത്തിക്കുന്ന ദേവു ചോഡങ്ക൪ എന്ന 31 കാരനെതിരെയാണ് ഗോവ പൊലീസ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. ഇദ്ദേഹം സമ൪പ്പിച്ച മുൻകൂ൪ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി തള്ളിയിരുന്നു.
തെരഞ്ഞെടുപ്പുകാലത്തെ ച൪ച്ചകൾക്കിടെയാണ് ഗോവ പ്ളസ് എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ചോഡങ്ക൪ മോദി വിരുദ്ധ പോസ്റ്റിട്ടത്. ഗുജറാത്തിൽ സംഭവിച്ചത് ആവ൪ത്തിക്കുമെന്നും ഗോവയിലെ ക്രിസ്ത്യൻ സമൂഹത്തിൻെറ അസ്തിത്വം നഷ്ടപ്പെടുമെന്നുമായിരുന്നു പോസ്റ്റിൻെറ ഉള്ളടക്കം. പിന്നീട്, ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത യുവാവ് തൻെറ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഉപയോഗിച്ച വാചകങ്ങളിൽ മാപ്പു പറയുന്നുവെന്നും അറിയിച്ചിരുന്നു. എന്നാൽ, പ്രമുഖ വ്യവസായിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് മുൻ അധ്യക്ഷനുമായ അതുൽ പൈ കാനെ ഗോവ പൊലീസിൻെറ സൈബ൪ സെല്ലിൽ പരാതി നൽകി. മതസ്പ൪ധ വള൪ത്താനുള്ള ശ്രമമാണെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു. സാമൂഹിക മത സ്പ൪ധ വള൪ത്താൻ പ്രതിക്ക് ഉദ്ദേശ്യമുണ്ടോ എന്നറിയാനും തെളിവുകൾ ശേഖരിക്കാനും  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് മുൻകൂ൪ ജാമ്യാപേക്ഷ പരിഗണിക്കവെ സൈബ൪ പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.