പഞ്ചായത്തുകള്‍ ജനക്ഷേമത്തിന് പരിഗണന നല്‍കുന്നില്ല -ഹൈകോടതി

കൊച്ചി: ജനോപകാരപ്രദമായ കാര്യങ്ങൾ നി൪വഹിക്കേണ്ട പഞ്ചായത്തുകൾക്ക് താൽപര്യം മറ്റു കാര്യങ്ങളോടാണെന്ന് ഹൈകോടതി. അധികൃത൪ക്ക് സഞ്ചരിക്കാൻ വലിയ കാറുകൾ വാങ്ങിക്കൂട്ടുന്ന പഞ്ചായത്തുകൾ ജനങ്ങളുടെ സേവന കാര്യങ്ങൾക്കും ക്ഷേമപ്രവ൪ത്തനങ്ങൾക്കും പണമില്ളെന്നാണ് പറയുന്നത്. പഞ്ചായത്തീരാജ് ആക്ട് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് ഭേദഗതിചെയ്തത്. എന്നാൽ, ഇത് അധികൃതരുടെ ക്ഷേമത്തിനായാണ് ഉപയോഗപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് അലക്സാണ്ട൪ തോമസ് വാക്കാൽ ചൂണ്ടിക്കാട്ടി. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ ബിവറേജസ് കോ൪പറേഷൻെറ ചില്ലറ വിൽപന ശാലയുടെ ലൈസൻസ് പുതുക്കിനൽകാത്ത പഞ്ചായത്ത് നടപടി ചോദ്യംചെയ്ത് കോ൪പറേഷൻ സമ൪പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം.
സ൪ക്കാ൪ അനുമതി നൽകിയ ബാ൪ പൂട്ടിക്കാനാണ് പഞ്ചായത്ത് മുൻകൈയെടുത്തത്. സ൪ക്കാ൪ സ്ഥാപനം പൂട്ടിക്കാൻ നടത്തുന്ന ഈ ശ്രമം ജനങ്ങളുടെ ക്ഷേമകാര്യത്തിൽ കാട്ടാൻ മടിയാണെന്നും കോടതി വ്യക്തമാക്കി. ഭരണിക്കാവിലെ ബിവറേജസ് കോ൪പറേഷൻ ഒൗട്ട്ലെറ്റ് എന്തെങ്കിലും തടസ്സമുണ്ടാക്കുന്നുണ്ടോയെന്ന് റിപ്പോ൪ട്ട് നൽകാൻ ആ൪.ഡി.ഒ യോട് കോടതി നി൪ദേശിച്ചു. ബിവറേജസ് കോ൪പറേഷൻ, കൺസ്യൂമ൪ ഫെഡ്, സിവിൽ സപൈ്ളസ് കോ൪പറേഷൻ എന്നിവയുടെ മദ്യവിൽപന ശാലകളുടെ പ്രവ൪ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഇവിടങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഈ കേസ് പരിഗണിക്കവെ നേരത്തേ കോടതി പരാമ൪ശം നടത്തിയിരുന്നു. മദ്യ ഉപഭോഗം ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഫാ. വ൪ഗീസ് മുഴുത്തേറ്റ് അഡ്വ. ബേസിൽ അട്ടിപ്പേറ്റി മുഖേന നൽകിയ ഹരജിയും ഇതോടൊപ്പം കോടതി പരിഗണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.