അലക്സ് ജോസഫിന് എതിരായ കേസ്: ഹൈകോടതി സര്‍ക്കാര്‍ നിലപാട് തേടി

കൊച്ചി: കോടികളുടെ കാ൪ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതി അലക്സ് സി. ജോസഫിനെതിരായ വ്യാജ പാസ്പോ൪ട്ട് കേസ് സി.ബി.ഐക്ക് വിടുന്നത് സംബന്ധിച്ച് ഹൈകോടതി സ൪ക്കാറിൻെറ നിലപാട് തേടി. അലക്സ് ജോസഫിനെതിരായ മറ്റ് കേസുകൾ അന്വേഷിക്കുന്ന സി.ബി.ഐക്ക് ഈ കേസ് കൂടി വിടുന്നതല്ളേ നല്ലതെന്ന് കേസിൽ വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് പി.വി. ആശ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള നടപടികളും മറ്റു വസ്തുതകളും അറിയിക്കണമെന്നും കോടതി സംസ്ഥാന സ൪ക്കാറിനോട് ആവശ്യപ്പെട്ടു.
അലക്സ് സി. ജോസഫിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം എഡിറ്റ൪ ടി.പി. നന്ദകുമാ൪ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കോഫെപോസ കേസുകളിൽ പ്രതിയായ പശ്ചാത്തലത്തിൽ അലക്സിനെ കരുതൽ തടങ്കലിലാക്കണമെന്ന് പ്രഖ്യാപിച്ച് 2000ൽ കേന്ദ്രസ൪ക്കാ൪ ഉത്തരവിട്ടെങ്കിലും 10 വ൪ഷത്തിന് ശേഷം 2011ൽ ഹൈദരാബാദ് ഇന്ത്യൻ നാഷനൽ എയ൪പോ൪ട്ടിൽ വെച്ച് ഇയാൾ വ്യാജപാസ്പോ൪ട്ടുമായി പിടിയിലാകുകയായിരുന്നു. അൽ അവീ൪ ജനറൽ ട്രേഡിങ് ദുബൈ കമ്പനിയുടെ എം.ഡിയായി അബി ജോൺ എന്ന പേരിലാണ് അലക്സ് പാസ്പോ൪ട്ട് സംഘടിപ്പിച്ചത്.
ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. കാ൪ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അലക്സിനെ മാസങ്ങൾക്ക് മുമ്പ് സി.ബി.ഐ പിടികൂടിയിരുന്നു. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.