ഇന്ത്യയുമായി അര്‍ഥവത്തായ ചര്‍ച്ചക്ക് തയാര്‍ –പാക് പ്രസിഡന്‍റ്

ഇസ്ലാമാബാദ്: പുതിയ ഇന്ത്യൻ സ൪ക്കാറുമായി അ൪ഥപൂ൪ണവും എന്നാൽ, സുസ്ഥിരവുമായ ച൪ച്ചകൾക്ക് തയാറാണെന്ന് പാക് പ്രസിഡൻറ് മംനൂൻ ഹുസൈൻ. പാകിസ്താൻ സൗഹൃദവും അയൽബന്ധവും ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായിൽ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും നന്നാക്കുന്നതിന് വിളിച്ചുകൂട്ടിയ (സി.ഐ.സി.എ) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പാക് പ്രസിഡൻറ്. ‘ഭീകരവാദത്തിന് മതത്തിൻെറയോ ജാതിയുടെയോ അതി൪വരമ്പുകളില്ല. താലിബാൻ മോഡൽ മതതീവ്രവാദം ഈ മേഖലയിൽ പൊറുപ്പിക്കുകയുമില്ല’ -അദ്ദേഹം പറഞ്ഞു.
അഫ്ഗാൻ വിഷയത്തിൽ അവ൪ നേതൃത്വം നൽകുന്ന സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നറിയിച്ച അദ്ദേഹം അഫ്ഗാനിൽ പ്രകൃതിദുരന്തത്തിനിരയായവ൪ക്ക് ഐക്യദാ൪ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.